എല്ലാവര്‍ക്കും അറിയാം ..എന്ന് എനിക്കും അറിയാം..എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കറിയാണ്..ഉണ്ടാക്കിയപ്പോ കൂട്ടുകാരുമായി ഷെയര്‍ ചെയ്യാം എന്ന് വിചാരിച്ചു .അത്രേയുള്ളൂ...കുഞ്ഞു മാമ്പഴം ( ഞങ്ങളുടെ നാട്ടില്‍ വെള്ളഗോ മാങ്ങാ എന്നൊക്കെ പറയും )വച്ചാണ് ഇത് ചെയാറുള്ളത് ..അതിനു നല്ല മണമാണ്.അത് കറിയുടെ രുചി കൂട്ടും.ഇപ്പൊ ആഗ്രഹം അടക്കാന്‍ പറ്റാത്തത് കൊണ്ട് കിട്ടിയ മാങ്ങാ വച്ച് ചെയുന്നു....
ആവശ്യമായ സാധനങ്ങള്‍ :--
നല്ല പഴുത്ത മാമ്പഴം -മൂന്ന് (തൊലി ചെത്തി കഷ്ണങ്ങളാക്കുക -തീരെ ചെറുതാക്കണ്ട -ഒന്നിനെ നാലോ അന്ജോ കഷ്ണമാക്കിയാല്‍ മതി.) .
തേങ്ങ-ഒരു മുറി (ചിരവിയത് )
തയിര്‍-ഒരു കപ്പ് (മാങ്ങയുടെ പുളിക്കനുസരിച്ചു മാറ്റം വരുത്താം)
പച്ചമുളക്-ആറെണ്ണം
ജീരകം -അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ഉലുവ-ഒരു നുള്ള്
വറ്റല്‍ മുളക്-രണ്ട്
കറിവേപ്പില-ഒരു തണ്ട്
ശര്‍ക്കര-ഒരു കഷ്ണം
ഉപ്പ്,വെള്ളം ആവശ്യത്തിന
വെളിച്ചെണ്ണ-രണ്ടു ടീസ്പൂണ്‍
ചെയേണ്ട വിധം :--
മാങ്ങാ കുറച്ചു വെള്ളവും ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കാന്‍ വക്കുക.ഈ സമയത്ത് വെറുതെ ഇരിക്കണോന്നില്ല ..തേങ്ങയും പച്ചമുളകും ജീരകവും,വെള്ളത്തിന് പകരം തയിരും ചേര്‍ത്ത് നല്ല മയ്യ് പോലെ അരച്ചെടുക്കുക.അപ്പഴേക്കും മാങ്ങാ വെന്ധു കാണും..മാങ്ങക്ക് വലിയ വെവോന്നും ഇല്ലാട്ടോ ..ഈ അരപ്പ് അതിലേക്കു ചേര്‍ത്ത് ചെറിയ തീയില്‍ വക്കുക.ശര്‍ക്കരയും ചേര്‍ക്കുക.അധികം തിളക്കരുത്..കുറു തിള വരുമ്പോ ഓഫ് ചെയുക.ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് ഉലുവയും വറ്റല്‍ മുളകും കറിവേപ്പിലയും ഇട്ടു മൂക്കുമ്പോള്‍ ഇത് കറിയിലെക്ക് ചേര്‍ക്കുക.
(ചെറിയ മാങ്ങാ ആണെങ്കില്‍ തോലോന്നും ചെത്തേണ്ട ..രണ്ടു മൂന്നു കഷ്ണങ്ങളാക്കി ഇട്ടാല്‍ മതി..ചില മാങ്ങയുടെ തൊലിക്ക് കയ്പ്പുണ്ടാകും..അത് നോക്കി വേണം ചെയാന്‍ ..)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes