ഉരുളകിഴങ്ങ് 4
സവാള ചെറുതായി അരിഞ്ഞത് ഇടത്തരം 3
തക്കാളി ചെറുതായി അരിഞ്ഞത് 4
ഇഞ്ചി,വെളുത്തുള്ളി അരിഞ്ഞത് ഒരോ ടേബിള്‍സ്പൂണ്‍ വീതം
ജീരകം രണ്ടു സ്പൂണ്‍
പച്ചമുളക് രണ്ടോ മൂന്നോ വട്ടത്തില്‍ അരിഞ്ഞത്
മുളക്പൊടി 1 ടീസ്പൂണ്‍
മല്ലിപൊടി 1 ടീസ്പൂണ്‍
ഗരംമസാല രണ്ടു ചെറിയ സ്പൂണ്‍
കുരുമുളക്പൊടി 1 ചെറിയ സ്പൂണ്‍
മഞ്ഞള്‍പൊടി അര സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര ഒരു നുള്ള്

ഉരുളകിഴങ്ങ് നാലായി മുറിച്ചു ഉടഞ്ഞു പോകാതെ വേവിച് മാറ്റി വെയ്ക്കുക .
ചീന ചട്ടിയില്‍ എണ്ണ ഒഴിച്ച് ജീരം പൊട്ടിക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി, പച്ച മുളക് ഇവ ഇട്ടു വഴറ്റുക , ശേഷം സവാള ഇട്ടു ചുവക്കുന്നത് വരെ വഴറ്റുക , പിന്നീടു തക്കാളി ഇട്ടു വഴന്നു വരുമ്പോള്‍ പൊടികള്‍ ചേര്‍ക്കുക , ഇതിലേക്ക് വേവിച്ച ഉരുളകിഴങ്ങ് ഇട്ടു നന്നായി ഇളക്കുക പക്കത്തിനു ഉപ്പും പഞ്ചസാരയും ചേര്‍ത്തു മല്ലിയില ചേര്‍ത്ത് ഇറക്കുക. ചപ്പാത്തിയുടെ കൂടെ കഴിക്കാം
 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post