"അയലാ പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്.. കുടംപുളി ഇട്ടു വെച്ച നല്ല ചെമ്മീൻ കറിയുമുണ്ട് ..." ഈ പാട്ട് കേട്ടാൽ ആരായാലും കൂടെ ഒന്ന് മൂളിപ്പോകും.. അതൊക്കെ കൂട്ടി ഒന്ന് ചോറുണ്ടാലോ എന്നാശിച്ചും പോകും.
ഇവിടെ ഇപ്പോൾ അയല പൊരിച്ചത് മാത്രേ ഉള്ളൂ, അത് കൊണ്ട് തൽക്കാലം തൃപ്തിപ്പെടുക തന്നെ..
കാര്യപരിപാടിയിലേക്ക് കടക്കും മുൻപ് കുറച്ചു നല്ല പച്ച അയല സംഘടിപ്പിക്കണം. അധികം വലുത് വേണ്ട. അയല വൃത്തിയാക്കി കഴുകി വരഞ്ഞു വെയ്ക്കുക.
8 no.s അയല (1 കിലോയോളം) വറുക്കാൻ വേണ്ടത്:
ഇഞ്ചി 1.5 " കഷ്ണം & വെളുത്തുള്ളി 5-6 അല്ലികൾ
ചെറിയ ഉള്ളി - 4-5 എണ്ണം (ചിലർ ഉള്ളി ചേർക്കാറില്ല)
ചുവന്ന മുളക് പൊടി - 2 tbsp (പാകത്തിനനുസ്സരിച്ചു)
മഞ്ഞൾ പൊടി - 3/4 tsp
കുരുമുളക് പൊടി - 1 tsp
ഉപ്പു - പാകത്തിന്
എണ്ണ - മീൻ വറുക്കാൻ ആവശ്യത്തിനു
വിധം:~
ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ നല്ലതുപോലെ ചതച്ചു മുളകു മഞ്ഞൾ കുരുമുളക് പൊടികളും ഉപ്പും ലേശം വെള്ളം ചേർത്ത് കുഴയ്ക്കുക. ഇവ ഒന്നിച്ചു മിക്സിയിൽ ചതച്ചെടുക്കുകയും ആവാം. അരപ്പ് തേയ്ക്കാൻ പാകത്തിനാവണം വെള്ളം.
ഈ അരപ്പ് വരഞ്ഞു വെച്ചിരിക്കുന്ന മീനിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. (വരഞ്ഞയിടങ്ങളിൽ തേയ്ക്കാൻ ശ്രദ്ധിക്കുക, മീനിൽ നല്ലതുപോലെ അരപ്പ് പിടിക്കാൻ ആണിത്).
കുറച്ചു നാരങ്ങാ നീര് ചേര്ക്കുന്നത് നല്ലതാണ്, ഒരു പ്രത്യേക സ്വാദും കിട്ടും, വറുക്കുമ്പോൾ അധികം ഉളുമ്പ് മണം ഉണ്ടാകേയുമില്ല.
ഒരു മണിക്കൂറോളം ഇങ്ങനെ വെച്ചിട്ട് ചൂടുള്ള എണ്ണയിൽ വറുത്തെടുക്കുക. ചൂടുള്ള ദിവസ്സങ്ങളിൽ അരപ്പ് തേച്ച മീൻ ഒരു പാത്രത്തിൽ മൂടി വെച്ച് ഫ്രിഡ്ജിൽ വെയ്ക്കുന്നതു നല്ലതാണ്. മീൻ തിരിച്ചിട്ടു രണ്ടു വശവും നല്ലത് പോലെ വറുക്കുക.
ഇനി ഒരു പ്ലേറ്റിൽ അയല പൊരിച്ചത് വിളമ്പി കുറച്ചു സവാള അരിഞ്ഞതും കുറച്ചു കറിവേപ്പിലയും വിതറി " മിന്നിച്ചേക്കണേ പുണ്യാളാ" എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഊണ് മേശയിൽ വെയ്ക്കുക..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes