അപ്പം, ചപ്പാത്തി ഇവയുടെ കൂടെ കഴിക്കാൻ എളുപ്പത്തിൽ പാകം ചെയ്യാവുന്ന ഒരു കുറുമയാണിത് . തേങ്ങാപ്പാലിന്റെയും മസാലയുടെയും രുചികൾ മുന്നിട്ട് നിൽക്കുമെന്നതാണ് കുറുമയുടെ പ്രത്യേകത, എരിവു നല്കുന്നത് പച്ചമുളകും കുരുമുളക് പൊടിയുമാണ്.
ഇത് ഉണ്ടാക്കാൻ വേണ്ടത്:~
വലിയ ഉള്ളി 2 അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില
ഗ്രീൻ പീസ് - 1 കപ്പു ആവിയിൽ വേവിച്ചത് അല്ലെങ്കിൽ പുഴുങ്ങിയെടുത്തത്
ഉരുളക്കിഴങ്ങ് - 1 ചെറിയത് പുഴുങ്ങി അരിഞ്ഞെടുത്തത്
മുട്ട പുഴുങ്ങിയത് - 4 no.s
മല്ലിപ്പൊടി - 2 - 2.5 tsp
മഞ്ഞൾപൊടി - 1/4 tsp
തേങ്ങാപ്പാൽ ( ഒന്നാം പാൽ 1/2കപ്പു, രണ്ടാം പാൽ 1 1/2 കപ്പു)
മസാലകൂട്ടു - കുരുമുളക് - 1/4 tsp, ഏലയ്ക്ക 5-6, പട്ട 1/2 inch, കരയാംബൂ 3-4 - ഇവ പൊടിച്ചത്, കൂടെ ഇഞ്ചി, വെളുത്തുള്ളി ചതച്ചെടുത്തത്
Tomato purée / തക്കാളി പേസ്റ്റ് - തക്കാളി 2 പുഴുങ്ങി തൊലി കളഞ്ഞു ഉടച്ചു അരിച്ചെടുത്തത് (ഇത് വാങ്ങാൻ കിട്ടും). ഇല്ലെങ്കിൽ തക്കാളി അരിഞ്ഞു ചേർക്കാം, തോല് കളഞ്ഞെടുത്താൽ നന്നായിരിക്കും.
കറിവേപ്പില, മല്ലിയില
ഉണ്ടാക്കുന്ന വിധം:~
1. ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി പച്ചമുളക് കറിവേപ്പില ഇവ വഴറ്റുക. ഇതിലേക്ക് മസാലകൂട്ടു, ചതച്ചു വെച്ച ഇഞ്ചി വെളുത്തുള്ളി, ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ മൂപ്പിക്കുക. മല്ലിപൊടി മഞ്ഞൾപൊടി ചേർക്കുക.
ഇതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത് എണ്ണ തെളിയുന്നത് വരെ മൂപ്പിക്കുക.
2. ചട്ടിയിലേക്ക് വേവിച്ചു വെച്ച ഗ്രീൻപീസും ഉരുളക്കിഴങ്ങ് കഷ്ണങ്ങളും ഇട്ടു ഇളക്കി ചേർത്തു രണ്ടാം (നേർമയുള്ള) പാൽ ചേർത്തു പാകത്തിന് ഉപ്പു ചേർത്ത് 5-6 മിനിട്ട് തിളപ്പിക്കുക.
3. പാകാമാകുമ്പോൾ ഒന്നാം പാൽ ചേർത്ത് രണ്ടു മൂന്നു മിനിട്ടിനു ശേഷം തിളയ്ക്കുന്നതിനു മുൻപ് അടുപ്പിൽ നിന്നും വാങ്ങുക. മല്ലിയില ചേര്ക്കുക.
കുറുമ മേശയിൽ വിളമ്പുന്ന നേരത്ത് പുഴുങ്ങിയ മുട്ട ചേര്ക്കുക.
സ്വാദേറിയ ഒരു കുറുമ തയ്യാർ!!
* എരിവിനനുസ്സരിച്ചു കുരുമുളകു ചേര്ക്കുക.
* ഉരുളക്കിഴങ്ങ് ചേർക്കുന്നില്ലെങ്കിൽ കുറച്ചു കൂടി ഗ്രീൻ പീസ് ചേർക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes