വേണ്ടത്:
പാൽ - 4 കപ്പ്‌ പനീർ, 4 കപ്പ്‌ ക്രീം ഉണ്ടാക്കാൻ
നാരങ്ങാ നീര് , മൈദ, കോണ്‍ഫ്ലൗർ
പഞ്ചസാര - 1 കപ്പു സിറപ്പിനും + 2 സ്പൂണ്‍ ക്രീമിന് (മധുരം വേണ്ടതനുസ്സരിച്ചു)
ഏലയ്ക്കാ പൊടി, ബദാം, പിസ്ത, saffron - കുറച്ചു നേർമയായി

Step 1:
പനീർ - നാല് കപ്പു പാലു പിരിച്ചു അരിച്ചു പനീർ ഉണ്ടാക്കുക. തുണിയിൽ പൊതിഞ്ഞു പതുക്കെ ഞെക്കി വെള്ളം കളഞ്ഞ പനീരിൽ ഒരു സ്പൂണ്‍ കോണ്‍ ഫ്ലോറും 1/2 സ്പൂണ്‍ മൈദയും ചേർത്ത് കുഴച്ചു മയമാക്കി 12 ചെറിയ ഉരുളകൾ ഉണ്ടാക്കുക. പനീർ ഉണ്ടാക്കുമ്പോൾ നല്ലത് പോലെ വെള്ളം കളയാൻ ശ്രദ്ധിക്കണം. പരമ്പരാഗത രീതിയിൽ മാവ് ചേർക്കാറില്ല, വേകുമ്പോൾ ഉടയാതിരിക്കാൻ ആണ് മാവ് ചേർത്തത്. (തിളയ്ക്കുന്ന പാലിൽ നാരങ്ങാ നീര് പിഴിഞ്ഞൊഴിച്ച് പാല് പിരിയിച്ചു അരിച്ചെടുത്താണ് പനീർ ഉണ്ടാക്കിയതു).
Step 2:
4 കപ്പു വെള്ളത്തിൽ 1 കപ്പ് പഞ്ചാസാര അലിയിച്ചു തിളപ്പിക്കുക. ഇത് തിളച്ചു വരുന്ന സിറപ്പിലേക്കു പനീർ ഉണ്ടകൾ ഇട്ടു മീഡിയം ചൂടിൽ പത്തു മിനിട്ടോളം തിളപ്പിക്കുക. തിളപ്പികുമ്പോൾ പനീർ ഉണ്ടകൾ വലുതാകുന്നത് കൊണ്ട് നല്ല ഇടമുള്ള പാത്രത്തിൽ തിളപ്പിക്കുക.
Step 3:
ഈ സമയത്ത് കട്ടിയുള്ള ഒരു പാത്രത്തിൽ 4 ഗ്ലാസ്‌ പാൽ ആവശ്യത്തിനു മധുരവും ഏലക്കാ പൊടിയും നേരിയതായി കുങ്കുമവും ഇട്ടു പകുതി ആകുന്നതു വരെ തിളപ്പിച്ച്‌ വറ്റിക്കുക. ഇത് തണുത്തു കഴിഞ്ഞു സിറപ്പ്പിലേക്കു വെന്ത പനീർ ഉണ്ടകൾ പഞ്ചസാര പാനി പിഴിഞ്ഞ് കളഞ്ഞു ചേർക്കുക. ഇത് ഒരു മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ബദാം പിസ്ത ചേർത്ത് അലങ്കരിച്ചു വിളമ്പുക).

[പാൽ 4 കപ്പു തിളപ്പിച്ച്‌ വറ്റിക്കുന്നതിന് പകരം 2 കപ്പ് പാൽ അര സ്പൂണ്‍ കോണ്‍ ഫ്ലൗർ ചേർത്ത് കട്ടിയാകാതെ തിളപ്പിച്ചു കുറച്ചു കണ്ടൻസ്ട് മിൽക്ക് ചേർക്കാം. നമ്മുടെ കയ്യിലാണോ പൊടിക്കൈകൾ ഇല്ലാത്തത്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post