നാട്ടിൻപുറങ്ങളിലെ തൊടികളിലും അടുക്കളത്തോട്ടത്തിലും പച്ചനിറത്തിലും ചുവന്ന നിറത്തിലുമുള്ള ചീര സുലഭമാണ്. നല്ല ചുവന്ന നാടൻ ചീര വളരെ പോഷകഗുണമുള്ളതാണ്, എളുപ്പത്തിൽ വെയ്ക്കാനും പറ്റും.
ചീര തോരൻ വെയ്ക്കാൻ വേണ്ടത് എന്തൊക്കെയാണ് നോക്കാം:
ചീര -1 കെട്ട്, തേങ്ങാ പീര (നേർമയായി ചിരകിയതു) - 1/2 കപ്പു
ഒരു ചെറിയ ഉള്ളി, 2 വെളുത്തുള്ളി അല്ലികൾ, 2-3 പച്ചമുളക്, കറിവേപ്പില, കടുക്, ഉപ്പു, എണ്ണ
വെയ്ക്കുന്ന വിധം:~
1) ചീര നല്ലതുപോലെ കഴുകി വെള്ളം കുടഞ്ഞു കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക.
2) ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളകു, കറിവേപ്പില, ഉള്ളി വെളുത്തുള്ളി അരിഞ്ഞത് ഇട്ടു വഴറ്റുക. (താളിക്കുന്ന കൂട്ടത്തിൽ കുറച്ചു തുവര പരിപ്പ് കൂടി ചേർക്കാറുണ്ട്).
3) ഇതിലേക്ക് കഴുകി അരിഞ്ഞു വെച്ചിരിക്കുന്ന ചീര ചേർത്തു പാകത്തിന് ഉപ്പു ചേർത്ത് വേവിച്ചെടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ചീര വെന്തുകഴിയുമ്പോൾ അളവിൽ കുറയുന്നത് കൊണ്ട് ഉപ്പു ആദ്യം കുറച്ചു ചേര്ക്കുക. മൂടി വെച്ച് വേവിച്ചാൽ പോഷകഗുണങ്ങൾ നഷ്ടപ്പെടാതിരിക്കും. പത്തു മിനിറ്റിനടുത്താണ് വേകാൻ എടുക്കാറു.
4) അടുപ്പിൽ വാങ്ങുന്നതിന് മുൻപ് തേങ്ങാ പീര ചേർത്ത് ഇളക്കി നല്ല തീയിൽ രണ്ടു മൂന്നു മിനിട്ട് വേവിക്കുക.
ചോറിന്റെ കൂടെ ചൂടോടെ വിളമ്പി കഴിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes