അമ്മച്ചിയുടെ അടുക്കള എന്ന നമ്മുടെ പ്രിയപ്പെട്ട ഗ്രൂപ്പ് നമ്മുടെ സാമൂഹിക പ്രതിബദ്ധത ലോകത്തെ അറിയിക്കുകയാണ്, റൈസ് ബക്കെറ്റ് ചലെഞ്ച് എന്നാ ഈ പരിപാടിയിലൂടെ. .. .. 
ഇതില്‍ ആര്‍ക്കും പങ്കെടുക്കാം .. നമ്മള്‍ ഓണവും വിഷുവും പെരുന്നാളും ക്രിസ്ത്മസും ഒക്കെ ആഘോഷിക്കുമ്പോള്‍ സമൂഹം മാറ്റി നിര്‍ത്തിയ അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു പാട് പേര്‍ അഴുക്കു നിറഞ്ഞ ദുരഗന്ധ പൂര്‍ണമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നു .. നമ്മള്‍ ആഘോഷിക്കുന്നതില്‍ ഒരു പങ്കു മാറ്റി വെച്ച് ഈ ആളുകള്‍ക്ക് ഒരു ദിവസമെങ്കില്‍ ഒരു ദിവസം വയറു നിറച്ചുണ്ണാന്‍ നല്ല വസ്ത്രം ധരിക്കാന്‍ സഹായമായി നല്‍കാന്‍ കഴിയുമെങ്കില്‍ അതിനോളം പുണ്യം മറ്റെന്തുണ്ട്. . ഈ ഓണാഘോഷം സമൂഹത്തിലെ എല്ലാ തട്ടിലുള്ളവര്‍ക്കും ആഘോഷിക്കാന്‍ കഴിയട്ടെ ..
ഒരു കൈ ചെയ്തത് മറു കൈ അറിയരുതെന്ന വാക്യത്തിനു ചെറിയ തിരുത്ത്‌ .. നാം ചെയ്തത് എന്ത് എന്ന് നമ്മള്‍ ഇവിടെ അറിയിക്കുക .. എന്നിട്ട് അതെ പോലെയോ അല്ലെങ്കില്‍ ഓരോരുത്തരുടെ കഴിവിനനുസരിച്ച് അവര്‍ തെരഞ്ഞെടുത്ത അര്‍ഹതപ്പെട്ടവര്‍ക്ക് ഒരു ബക്കെറ്റില്‍ അരിയും പിന്നെ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മറ്റു കാര്യങ്ങളും ചെയ്യുക ..എന്നിട്ട് അത് ഫോട്ടോ എടുത്തു ഈ പോസ്റ്റില്‍ കമെന്റായി ഇടുക . സുഹൃത്തുക്കളായ അഞ്ച് പേരെ ടാഗ് ചെയ്തു ഈ ചാല്ലെന്ജ് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുക .. ..
വിദേശത്തുള്ളവര്‍ക്ക് അവരുടെ പ്രതിനിധിയോട് ഇക്കാര്യം ചെയ്യാന്‍ ആവശ്യപ്പെടാം .. അത് പോലെ നാട്ടിലില്ലാതവര്‍ക്കും .. ഈ കാര്യത്തിന് പ്രത്യേക സമയമോ ചടങ്ങോ ഇല്ല .. സമൂഹത്തിന്റെ താഴെത്തട്ടില്‍ എല്ലാവരാലും അവഗനിക്കപ്പെട്ടവര്‍ക്ക് ഒരു ഓണത്തിനെങ്കിലും സന്തോഷം നല്‍കാന്‍ നമുക്ക് ശ്രമിക്കാം




Please Share in Whatsapp, Facebook, Google Plus, Twitter Etc and Make This Challenge a Great Success and Help The Poor People

#‎RiceBucketChallenge‬

                                         Official Android Application : Download Now

2 Comments

Our Website is One of the Largest Site Dedicated for Cooking Recipes

  1. അമ്മച്ചിയുടെ അടുക്കള ഏറ്റെടുത്തിട്ടുള്ള റൈസ് ബക്കറ്റ് ചലഞ്ചിനു എല്ലാ വിധ ആശംസകളും !!!

    ReplyDelete

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post