പനീർ അവിയൽ ( Paneer Aviyal) :~
By: Mabel Vivera
ഓണക്കാലത്ത് വ്യതസ്തമായ ഒരു അവിയൽ ആയാലോ.. പനീർ അവിയൽ ഒന്ന് പരീക്ഷിച്ചു നോക്കാം..
പത്രത്തിൽ റെസിപ്പി കണ്ടു വെച്ച് നോക്കിയതാണ്, ഉണ്ടാക്കാൻ എളുപ്പവും രുചിയിൽ കേമവും.
ആവശ്യമുള്ള സാധനങ്ങൾ:~
പനീർ - 250 ഗ്രാം ( നീളത്തിൽ മുറിക്കാൻ പാകമുള്ള വലുപ്പത്തിൽ)
കാരറ്റ് 2-3 എണ്ണം, ബീൻസ് - 6-8 എണ്ണം, മുരിങ്ങക്കായ- 2 എണ്ണം
തേങ്ങ ചിരകിയത് - 1 - 1.5 കപ്പു (നേർമയായി ചിരകിയത്, അല്ലെങ്കിൽ മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക)
മഞ്ഞൾ പൊടി 1 tsp, മുളക് പൊടി - 1/2 tsp, ജീരകം 1 tsp, വെളുത്തുള്ളി, കറിവേപ്പില
ഉപ്പു, എണ്ണ
പാചകരീതി:~
പനീർ നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി അരിയുക. ഒരേ നീളത്തിൽ തന്നെ മുരിങ്ങക്കായ, ബീൻസ്, കാരറ്റ് എന്നിവ അരിഞ്ഞെടുക്കുക.
കറിവേപ്പില ചേർത്ത് വെളുത്തുള്ളിയും ജീരകവും ചതച്ചെടുക്കുക.
അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറി കഷ്ണങ്ങളും പനീറും തേങ്ങാപീര മുളകുപൊടി മഞ്ഞൾപൊടി ഇവ ചേർത്തു വെയ്ക്കുക.
ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളിയും ജീരകവും കറിവേപ്പിലയും ചേർത്തിളക്കുക. 2-3 സ്പൂണ്‍ വെളിച്ചെണ്ണ ചേർക്കുക. ഉപ്പു ചേർത്തു പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ പച്ചമുളക് ചേർക്കുക.
സ്വാദിഷ്ടമായ പനീർ അവിയൽ തയ്യാർ!!
(**പനീർ പൊടിഞ്ഞു പോകുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു പരന്ന ചട്ടിയിൽ ചെറുതായി മൊരിച്ചെടുക്കുക).
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes