By:
....കേട്ടപ്പോള്‍ത്തന്നെ ഓടിയവര്‍ ഇതിന്റെ സ്വാദ് ഒന്ന് രുചിച്ചാല്‍ പിന്നെ ഇതിന്‍റെ
റെസിപ്പിക്കായി ഓടും .....ഷാപ്പില്‍ ആണ് ഇതിന് സ്വാദ് കൂടുതല്‍ ...ഇത്
വറത്തരക്കാതെയും ഉണ്ടാക്കാം ....ഇന്ന് ഞാനുണ്ടാക്കിയ പോട്ടി കറി പോസ്റ്റുന്നു
....കണക്കുകള്‍ വലിയ തിട്ടമില്ലെങ്കിലും രീതി പറയാം ...ആദ്യമായി റെസിപ്പി
എഴുതുന്നത് കൊണ്ട് തെറ്റുകള്‍ ക്ഷമിക്കുക ...
1.പോട്ടി - 1kg
വെളുത്തുള്ളി-- നാല് അല്ലി
ഇഞ്ചി - ചെറിയ കഷണം
ഉപ്പ് - ആവശ്യത്തിന്
2.വറത്തരക്കാനുള്ളത്
തേങ്ങ - രണ്ടു മുറി
ചെറിയുള്ളി-പത്തെണ്ണം
വെളുത്തുള്ളി - മൂന്ന് അല്ലി
കറിവേപ്പില -ഒരു തണ്ട്
കറുവപട്ട -ഒരു കഷ്ണം
ഏലക്ക -അഞ്ചെണ്ണം
കറയാമ്പൂ -അഞ്ചെണ്ണം
തക്കോലം -ഒരെണ്ണം
ജാതിപത്രി -ഒരു കഷ്ണം
കുരുമുളക് -ഇരുപതെണ്ണം
മുളക്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി -ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍
3. സവാള - മൂന്ന് വലുത്
കറി വേപ്പില -ഒരു തണ്ട്
വെളുത്തുള്ളി -മൂന്ന് അല്ലി
ഇഞ്ചി -ഒരു ചെറിയ കഷ്ണം
നല്ലവണ്ണം വൃത്തിയാക്കിയ കുടല്‍ കഷണങ്ങള്‍ ഒന്നാമത്തെ ചേരുവകള്‍ ഇട്ടു
വേവിക്കുക .
കുറച്ചു വെളിച്ചെണ്ണയില്‍ ,പൊടികള്‍ ഒഴിച്ചുള്ള രണ്ടാമത്തെ ചേരുവകള്‍ (തേങ്ങ
തിരുമ്മിയത്) ഇട്ടു മൊരിക്കുക.മൊരിഞ്ഞു (brown colour)കഴിഞ്ഞു തീയ് നിന്നും മാറ്റി
പൊടികള്‍ ഇടുക .കുറച്ചു നേരം ചൂടാറാന്‍ വെച്ചിട്ട് വെണ്ണ പോലെ വെള്ളം
ചേര്‍ക്കാതെ അരക്കുക.
അടുപ്പത്ത് പാന്‍ വച്ച് സവാള പൊടിയായി അരിഞ്ഞതും,ഇഞ്ചി വെളുത്തുള്ളി
ചതച്ചതും കറി വേപ്പിലയും വഴറ്റുക .മൂക്കുമ്പോള്‍അരച്ച് വെച്ചിരിക്കുന്ന മസാല
ഇടുക,ഒരു മിനിറ്റിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന കുടല്‍ ഇട്ടു ഇളക്കുക .വെള്ളം
കുറുകി എണണ തെളിയുമ്പോള്‍ വാങ്ങി വയ്ക്കുക .... രുചികരമായ പോട്ടികറി
തയ്യാര്‍ ..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes