By:
അരി - 1 1/2 കപ്പ്
യീസ്റ്റ് - ഒരു നുള്ള് (ഇല്ലെങ്കില്‍ ആവശ്യത്തിനു)
തേങ്ങ - 1/2 മുറി
ചോറ് - 3 tbsp
പഞ്ചസാര - 2 tbsp
ഉപ്പു - ആവശ്യത്തിനു
ഉണ്ടാകുന്ന വിധം
1. ഒരു tbsp പഞ്ചസാര കലകിയ ഇളം ചൂട് വെള്ളത്തില്‍ (കുറച്ചേ എടുകാവു) യീസ്റ്റ് ഇട്ടു കലക്കി പുളിച്ചു പൊങ്ങാന്‍ വെക്കുക (ഇതിനു ഇത്തിരി നേരമേ എടുക്കു).
2. അരിയും തേങ്ങയും ചോറും പഞ്ചസാരയും ഉപ്പും ഇത്തിരി വെള്ളവും ചേര്‍ത്ത് നന്നായി അരച്ച് എടുകുക. അതിലേക് കലക്കി വെച്ചിരിക്കുന്ന യീസ്റ്റ് ഇട്ടു നന്നായി ഇളകുക. ഒരു 6 - 8 hr കഴിഞ്ഞു ചുട്ട് എടുകുക. പാലപ്പം റെഡി.
നോട്ട് :- നിങ്ങള്‍ ഇപ്പോള്‍ വിചാരികുന്നുണ്ടാകും കപ്പി കാച്ചണ്ടേ എന്ന്. ഇങ്ങനെ ഉണ്ടാകിയാല്‍ കപ്പി കാച്ചി ഇടേണ്ട ആവശ്യം ഇല്ല എന്ന് മാത്രമല്ല അപ്പം സോഫ്റ്റും രുചി ഉള്ളതും ആയിരിക്കും. ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാകാന്‍ പറ്റുന്നതാണ്. നിങ്ങളും ചെയ്തു നോകുക.ഗ്രൂപ്പില്‍ ഉള്ളവരുമായി പങ്കു വെക്കുക.
പിന്നെ ഇതില്‍ തേങ്ങ (തേങ്ങ പാല് അല്ല) ആണ് ചെര്തിരികുന്നത് കൊണ്ട് അപ്പം എന്നോ പാലപ്പം എന്നോ പറയാം. അതിനെ കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആരുമല്ല..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes