By:
കാബേജ് - 2 കപ്പ് നീളത്തിൽ അരിഞ്ഞത്
ഉള്ളി - 1 നീളത്തിൽ അരിഞ്ഞത്
പച്ചമുളക് - 3 അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്ട് - 1 സ്പൂണ്‍
കടലമാവു - 1 1/ 2 കപ്പ്
അരിപൊടി - 1/ 2 കപ്പ്
മുളക്പൊടി - 1 ടി സ്പൂണ്‍
കായo - 1 നുള്ള്
ഉപ്പു - ആവശ്യത്തിനു
കറിവേപ്പില - 2 തണ്ട് അരിഞ്ഞത്
എണ്ണ - വറുക്കാൻ
തയ്യാറാക്കുന്ന വിധം
മേലെ പറഞ്ഞവ എല്ലാം അല്പം വെള്ളം ചേർത്ത് കുഴച്ചു എടുക്കുക. വെള്ളം നീണ്ടു പോകരുത്.
പിന്നെ വടകളായി എണ്ണയിൽ വറത്തു കോരുക.
ഇമ് ലി ചട്ണി
വാളൻ പുളി - 1 നാരങ്ങ വലുപ്പത്തിൽ
(1 1/ 2 ചായ കപ്പ് വെള്ളത്തിൽ പിഴിഞ്ഞ് എടുക്കുക)
ഉപ്പു - 1 ടി സ്പൂണ്‍
ശര്ക്കര - 1 ബ്ലോക്ക് (1/ 2 - 3/ 4 ടി കപ്പ്)
മുളക് പൊടി - 1 ടി സ്പൂണ്‍
കായം - 1 നുള്ള്
ജീരകപൊടി - 1/ 2 ടി സ്പൂണ്‍
പെരുംജീരക പൊടി - 1/ 2 ടി സ്പൂണ്‍
പുളി വെള്ളം അടുപ്പത് വെച്ച് ചൂടാകുമ്പോൾ അതിലേക്കു ശര്ക്കര ചേർത്ത് ഉരുകാൻ അനുവദിക്കുക. കുറുകി വരുമ്പോൾ പൊടികൾ ചേർത്ത് ഇളക്കി വാങ്ങാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes