ഒരു കോമ്ബിനേഷൻ തോരൻ - വൻപയർ, ബീൻസ്, കാരറ്റ് |
വ്യതസ്തവും പോഷകഗുണവുമുള്ള ഒരു തോരൻ, പയർ പരിപ്പ് വർഗങ്ങൾ പച്ചക്കറികളുമായി ചേർത്തു പല തരം കോമ്പിനേഷനുകൾ പരീക്ഷിച്ചു നോക്കൂ.
ഈ തോരനു വേണ്ടത് :~
വൻപയർ -1/2 (വെള്ളത്തിൽ കുതിർത്തു വെച്ച് ഉപ്പിട്ട് വേവിച്ചതു)
ബീൻസ് ചെറുതായി അരിഞ്ഞത് - 1 കപ്പു
കാരറ്റ് - 2 ചെറുത് - അരിഞ്ഞത്
തേങ്ങ ചിരകിയത് - 1/2 കപ്പു
മഞ്ഞൾ പൊടി -ഒരു നുള്ള് , ജീരകം - 1/4 tsp, ഉഴുന്ന് പരിപ്പ് - 1/4 tsp
ഉള്ളി, വെളുത്തുള്ളി - ചതച്ചെടുത്തത്, പച്ചമുളക് - 1-2
കടുക്, ഉണക്കമുളക്, കറിവേപ്പില.
പാചകരീതി:~
---------------
തേങ്ങ പീര മഞ്ഞളും ജീരകവും ചേർത്തു ചതച്ചു വെയ്ക്കുക.
ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക, വറ്റൽ മുളക് കറിവേപ്പില ചേർക്കുക.
ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഉള്ളി വെളുത്തുള്ളി (പച്ചമുളക് ആവശ്യമെങ്കിൽ) ചേർത്ത് വഴറ്റുക.
വഴന്നു വരുമ്പോൾ ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ടതിനു ശേഷം ബീൻസ് കാരറ്റ് കഷ്ണങ്ങൾ ചേർക്കുക.
ഇത് ഇളക്കി ഉപ്പു ചേർത്ത്, കുറച്ചു വെള്ളം തെളിച്ചു മൂടി വെച്ച് വേവിക്കുക.
ഏകദേശം പാകമാകുമ്പോൾ വേവിച്ചു വെച്ചിരുക്കുന്ന പയർ ചേർത്തിളക്കി ചതച്ചു വെച്ചിരിക്കുന്ന തേങ്ങാപീര ചേർത്ത് രണ്ടു മൂന്ന് മിനിട്ട് കൂടി അടുപ്പിൽ മൂടി വെയ്ക്കുക.
വാങ്ങുമ്പോൾ എല്ലാം കൂടി ചേർത്തിളക്കുക.
ഊണിനൊപ്പം കഴിക്കാൻ സ്വാദിഷ്ടമായ ഒരു തോരൻ തയ്യാർ !!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes