By:
ബീറ്റ്
റൂട്ട് വളരെയേറെ പോഷകഗുണങ്ങൾ നിറഞ്ഞ ഒരു പച്ചക്കറി ആണ്. അതിലുള്ള ചില
ധാതുക്കൾ രക്താധിസമ്മർദ്ധം കുറയ്ക്കുകയും ഹൃദ്രോഗത്തെ ചെറുക്കുകയും
ചെയ്യുമെന്നു ശാസ്ത്രഞ്ജർ.
എന്നാൽ ചിലർക്ക് ബീറ്റ് റൂട്ട് മാത്രം വെയ്ക്കുംബോഴുള്ള സ്വാദു പിടിക്കില്ല. അതിനൊരു പോംവഴിയാണ് ഈ ഉരുളക്കിഴങ്ങ് കൂടെ ചേർക്കൽ.
ഉണ്ടാക്കാൻ വേണ്ടത് :~
എന്നാൽ ചിലർക്ക് ബീറ്റ് റൂട്ട് മാത്രം വെയ്ക്കുംബോഴുള്ള സ്വാദു പിടിക്കില്ല. അതിനൊരു പോംവഴിയാണ് ഈ ഉരുളക്കിഴങ്ങ് കൂടെ ചേർക്കൽ.
ഉണ്ടാക്കാൻ വേണ്ടത് :~
1) ഉള്ളി & വെളുത്തുള്ളി - അരിഞ്ഞത് കുറച്ചു, കറിവേപ്പില, വറ്റൽ മുളക് / പച്ചമുളക്
2) ഉരുളക്കിഴങ്ങും ബീറ്റ് റൂട്ടും കഷ്ണങ്ങളാക്കിയത്
3) ഉപ്പു പാകത്തിന്, എണ്ണ - വഴറ്റുന്നതിനു
പാചകരീതി:~
ചട്ടിയിൽ എണ്ണ ചൂടാക്കി ആദ്യം ഉള്ളി, വെളുത്തുള്ളിയും പിന്നെ മുളകും കറിവേപ്പിലയും വഴറ്റുക.
ഇതിലേക്ക് ഉരുളക്കഷ്ണങ്ങൾ ഇട്ടു ഉപ്പു ചേർത്ത് കുറച്ചു വെള്ളം തെളിച്ചു വേവിക്കുക. കുറച്ചു നേരം കഴിയുമ്പോൾ ബീറ്റ് റൂട്ട് കഷ്ണങ്ങൾ ചേർക്കുക. വെന്തു വരുമ്പോൾ അടുപ്പിലെ തീയ് കൂട്ടിവെച്ചു നല്ലത് പോലെ ഇളക്കി വഴറ്റിയെടുക്കുക.
ആവശ്യമെങ്കിൽ കുറച്ചു മുളക് പൊടി തൂവുക.
ചോറിനും തൈരിനുമൊപ്പം കഴിക്കാൻ രുചിയുള്ള ഒരു മെഴുക്കുപെരട്ടി തയ്യാർ !!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes