കറുത്ത കടലയും ബീറ്റ് റൂട്ടും തോരൻ വെച്ചത് :~
By: Mabel Vivera
പച്ചക്കറികളുടെ കൂടെ പരിപ്പുവർഗങ്ങൾ ചേർത്ത് തോരൻ ഉണ്ടാക്കിയാൽ ആരോഗ്യസമൃദ്ധവും സ്വാദുള്ളതും ആണ്. കുട്ടികൾക്ക് ഊണിനൊപ്പം കൊടുക്കാൻ എളുപ്പവും..
ആവശ്യമുള്ള സാധനങ്ങൾ:~
1) ബീറ്റ് റൂട്ട് (small) - 2 no.s grated
2) വേവിച്ച കറുത്ത കടല - 1 കപ്പു
3) ഒരു ചെറിയ ഉള്ളി അരിഞ്ഞത് , ഉണക്കമുളക്, കറിവേപ്പില, ഉഴുന്ന് പരിപ്പ് - ഒരു ചെറിയ സ്പൂണ്‍, കടുക്
4) തേങ്ങ ചിരകിയത് 3/4 കപ്പു, മുളകുപൊടി -1/2 tsp, മഞ്ഞൾ പൊടി- ഒരു ചെറിയ നുള്ള്
5) ഉപ്പു, എണ്ണ
വിധം:
--------
a) ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉഴുന്നുപരിപ്പ്, ഉള്ളി അരിഞ്ഞത്, വറ്റൽ മുളക് , കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. മുളകുപൊടിയും മഞ്ഞൾ പൊടിയും ചേർക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ചിരിക്കുന്ന ബീറ്റ് റൂട്ട് ഇട്ടു ഉപ്പു ചേർത്ത് വേവിക്കുക. കുറച്ചു വെള്ളം വേവിച്ചാൽ മതിയാവും.
b) ചെറുതീയിൽ വെച്ച് വെന്തു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന കടല ചേർക്കുക.
5) ഇതിലേക്ക് തേങ്ങ ചിരകിയത് മുകളിൽ വിതറി ആവിയിൽ പീര വേവാൻ രണ്ടു മൂന്നു മിനിട്ട് വെയ്ക്കുക. അതിനു ശേഷം ഇളക്കി അടുപ്പിൽ നിന്നും വാങ്ങുക.
കുറച്ചു ചോറും തൈരും ഈ തോരനും ഉണ്ടെങ്കിൽ !!
ഞാൻ മുൻപ് പോസ്റ്റ് ചെയ്തിരുന്നതിൽ നിന്നും ചെറിയ വ്യത്യാസമുണ്ട്, എന്റെ മക്കൾക്ക് ഇതാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.
നിങ്ങളും ഒന്നും വെച്ച് നോക്കിയിട്ട് പറയൂ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes