അച്ചിങ്ങാ പയര്‍ മെഴുക്കുപുരട്ടി |
നാടന്‍ പയര്‍, പച്ചപ്പയര്‍, ഒടിയന്‍ പയര്‍, പിടി പയര്‍,അച്ചിങ്ങ പയര്‍ തുടങ്ങിയ പേരുകളില്‍ വീട്ടുമുറ്റത്ത് വള്ളിയിലുണ്ടാകുന്ന പയര്‍ വിവിധ കറികള്‍ക്കായി ഉപയോഗിക്കുന്നു. വ്യത്യസ്തമായ കറിക്കൂട്ടുകള്‍ പച്ചപ്പയര്‍ കൊണ്ട് തയ്യാറാക്കാം എന്നതിനെക്കുറിച്ച് മലയാളിയോട് പ്രത്യേകിച്ച് പറയേണ്ടതില്ല. മെഴുക്കു പുരട്ടി, തോരന്‍ ,കൊണ്ടാട്ടം എന്നിവയും ഓലന്‍, എരിശേരി, അവിയല്‍ തുടങ്ങിയ സദ്യവട്ടങ്ങളിലും മെഴുക്ക്പുരട്ടി, പയര്‍ ഉപ്പേരി, പയര്‍ തോരന്‍ തുടങ്ങിയ പേരില്‍ നിത്യേന പയര്‍ നമ്മുടെ ഊണു മുറിയിലെത്തുന്നു . താരതമ്യേന വിലക്കുറവും ലഭ്യതയും കാരണം പച്ചപ്പയര്‍ അടുക്കളയില്‍ പ്രിയങ്കരമായി മാറുന്നു . .പയര്‍ മണിയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും വിത്തിനെ സംരക്ഷിക്കുന്ന പച്ച ആവരണത്തില്‍ അടങ്ങിയിരിക്കുന്ന ക്ലോറോഫിന്‍ പോലുള്ള ഘടകങ്ങളും വളരെ പോഷക സമ്പുഷ്ടമാണ്. ഇവയെ പൊതുവേ ഊര്‍ജ്ജ ഗണങ്ങളായ ആന്റി ഓക്സിഡന്‍സുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
എന്തായാലും ഇന്ന് ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കാം.പല രീതിയിലും മെഴുക്കു പുരട്ടി വെയ്ക്കാം ,ഇത് ഒരു രീതി മാത്രം .
ചേരുവകള്‍
അച്ചിങ്ങാ പയര്‍ - 15 – 20 തേങ്ങാക്കൊത്ത് – കാല്‍ കപ്പ് പച്ചമുളക് – 3 എണ്ണം മഞ്ഞള് പൊടി - ഒരു നുള്ള് വറ്റല്‍ മുളക് - 2 എണ്ണം ചതച്ചത് ഉപ്പ് - പാകത്തിന് കുഞ്ഞുള്ളി - 3-4 എണ്ണ കറി വേപ്പില
തയ്യാറാക്കുന്ന വിധം :
നന്നായി കഴുകിയ പയര്‍ നീളത്തില്‍ മുറിച്ചു എടുക്കുക.കുറച്ചു വെള്ളം ഒഴിച്ച് മഞ്ഞള്പൊ്ടിയും ഉപ്പും ചേര്ത്തു ഒന്ന് വേവിയ്ക്കുക,ഒരുപാടു വേവരുത്, ഒന്ന് വാടിയാലും മതി.വെള്ളം വറ്റുമ്പോള്‍ വാങ്ങി വയ്ക്കുക.ഇനി ഒരു ഫ്രയിംഗ് പാനില്‍ വെളിചെണ്ണ ഒഴിച്ച് തേങ്ങാക്കൊത്തുംകുഞ്ഞുള്ളി അരിഞ്ഞതും കറി വേപ്പിലയും അല്പം മുളക് ചതച്ചതും കൂടി ചേര്ത്തു വഴറ്റി ഇടയ്ക്ക് ഇടയ്ക്ക് ചിക്കി കൊടുത്തു മെഴുക്കു പുരട്ടി ആക്കി എടുക്കുക. ചൂട് ചോറിന്റെ കൂടെ കഴിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes