ചേരുവകള്‍:

1. ഇടത്തരം നെല്ലിക്ക , 
2. കാ‍ന്താരി മുളക്, 
3. ഉപ്പ്, മഞ്ഞള്‍പ്പൊടി,
4. കറിവേപ്പില ,
5. ഉലുവ & കടുക് ( പച്ചക്ക് ഇടിച്ചു വെക്കുക )

7. നല്ലെണ്ണ
8. കടുക്
9. വറ്റല്‍ മുളക് (അമ്മിക്കല്ലില്‍ ഇടിച്ചത്)
10. ചുവന്നുള്ളി
11. വെളുത്തുള്ളി
12. കറിവേപ്പില

പാകം ചെയ്യുന്ന വിധം:

വീട്ടില്‍ വിറകടുപ്പ് ഉണ്ടല്ലോ അല്ലെ ? കഴുകിയ നെല്ലിക്ക വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. പിന്നീട് ഒരു ചെറിയ മന്കലത്തില്‍ ഒരു ലെയര്‍ കാ‍ന്താരി മുളക്, കറിവേപ്പില, പൊടിച്ചു വെച്ചിരിക്കുന്ന ഉലുവ & കടുക് , പിന്നെ നെല്ലിക്ക ഇടുക ... ഇങ്ങനെ ഒരു മൂന്നോ നാലോ ലെയര്‍ ആവര്‍ത്തിക്കുക .ഏറ്റവും മുകളില്‍,ആവശ്യത്തിനു ഉപ്പും മഞ്ഞള്‍പ്പൊടിയും അര കപ്പു വെള്ളത്തില്‍ കലക്കി ഒഴിക്കുക. മന്കലത്തിന്റെ വായ നല്ലത് പോലെ മൂടുക. ( വാഴയില ? ). നെല്ലിക്ക കരുത്തു വരുന്നത് വരെ ഇത് തുറക്കാന്‍ പാടില്ല. ( പറഞ്ഞില്ലെന്നു വേണ്ട ) മങ്കലം ചെറുതീയില്‍ ചൂടാക്കുക . നെല്ലിക്ക പകുതി വേവ് ആയാല്‍ മതി. അടുപ്പില്‍ നിന്നും മാറ്റി , അടുപ്പിന്‍ തറയില്‍ തന്നെ വെക്കുക . വൈകുന്നേരം മന്കലം ഒന്ന് കുലുക്കി ഒന്ന് കൂടി ചൂടാക്കുക. രാവിലെ വീണ്ടും മന്കലം ഒന്ന് കുലുക്കി ഒന്ന് കൂടി ചൂടാക്കുക. അടുത്ത 10 ദിവസ്സവും ഇങ്ങനെ തന്നെ ചൂടാക്കണം . 10 ദിവസ്സവും കഴിഞ്ഞു കാലം തുറന്നു നോക്കുക. നെല്ലിക്ക കറുത്തില്ലെങ്കില്‍ വീണ്ടും ഒരു 5 ദിവസ്സം കൂടി ഇത് പോലെ ആവര്‍ത്തിക്കുക. 15 ദിവസ്സത്തിനുള്ളില്‍ നെല്ലിക്ക കറുത്തിരിക്കും . കാ‍ന്താരി മുളക്, കറിവേപ്പില, പൊടിച്ചു വെച്ചിരിക്കുന്ന ഉലുവ & കടുക് എല്ലാം ഇപ്പോള്‍ നെല്ലിക്കയില്‍ നല്ലവണ്ണം ചേര്‍ന്നിരിക്കും. ( എല്ലാ ദിവസ്സവും മങ്കലം ചൂടാക്കിയില്ലെങ്കില്‍ നെല്ലിക്ക പൂത്തു പോകാന്‍ സാധ്യത ഉണ്ട് ...പിന്നെ എന്നെ പറഞ്ഞേക്കരുത് )

പിന്നീട് ഒരു പാത്രത്തില്‍ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതില്‍, ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍ മുളക് , കറിവേപ്പില എല്ലാം ഇട്ടു വഴറ്റി അതില്‍ ഈ കറുപ്പിച്ച നെല്ലിക്ക ഇട്ടു ഇളക്കി എടുക്കുക ....

Recipe Courtesy: Jaise K. James

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post