By :Vinod Nellackal
(ഇത്തവണ കുറച്ചു നല്ല തക്കാളി തൈകള്‍ വച്ചതില്‍നിന്ന് ധാരാളം പഴം കിട്ടി. കഴിഞ്ഞയാഴ്ച പരീക്ഷണാര്‍ത്ഥം ടൊമാറ്റോ സോസ് ഉണ്ടാക്കിയത് നൂറു ശതമാനം വിജയം. ഒന്നരകിലോ തക്കാളി ഉപയോഗിച്ചപ്പോള്‍ ഒരു ലിറ്റര്‍ സോസ് കിട്ടി.)
ചേരുവകള്‍:
തക്കാളി: ഒന്നര കിലോ
പഞ്ചസാര: 200ഗ്രാം
വിനാഗിരി: 300 മില്ലി
സവാള: ഇടത്തരം രണ്ടെണ്ണം
ഗ്രാമ്പൂ: രണ്ടെണ്ണം
വറ്റല്‍മുളക്: നാലെണ്ണം
കറുവാപ്പട്ട: ഒരു നല്ല കഷണം
ജാതിക്കാപൊടി: ഒരു നുള്ള്
ജീരകം: കാല്‍ ടീസ്പൂണ്‍
കുരുമുളക്: കാല്‍ ടീസ്പൂണ്‍
ഏലക്ക: രണ്ടെണ്ണം
വെളുത്തുള്ളി: ആറെണ്ണം
ഇഞ്ചി: ഒരു ചെറിയ കഷ്ണം
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം:
തക്കാളി ചെറുതായി അരിഞ്ഞ് പ്രഷര്‍ കുക്കറില്‍ വയ്ക്കുക. വെള്ളം ചേര്‍ക്കരുത്(ഞാന്‍ അല്‍പ്പം വെള്ളം ചേര്‍ത്തതിനാല്‍ സോസ് അല്‍പ്പം ലൂസ് ആയിപ്പോയി). തക്കാളിയുടെ ഒപ്പം തന്നെ, ഗ്രാമ്പൂ മുതല്‍ ഏലക്കാ വരെയുള്ളവ ചതച്ച് കിഴികെട്ടി ഇടുക. സവാളയും അരിഞ്ഞ് കിഴിയിലാക്കി തക്കാളിയുടെ ഒപ്പം ഇടുക. തക്കാളി നന്നായി വേവുന്നതിനായി അഞ്ചോ ആറോ തവണ വിസില്‍ അടിപ്പിക്കുക. കുക്കര്‍ അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വയ്ക്കുക. തണുത്തതിനു ശേഷം കിഴികള്‍ രണ്ടും പരമാവധി പിഴിഞ്ഞ് നീര് തക്കാളിയിലേക്ക് ഒഴിച്ചത്തിനു ശേഷം മാറ്റുക. വെന്ത തക്കാളി മിക്സി ഉപയോഗിച്ച് ഏറ്റവും മൃദുവായി അരയ്ക്കുക. അതിനുശേഷം വീണ്ടും അടുപ്പില്‍ വച്ച്, വെളുത്തുള്ളി, ഇഞ്ചി എന്നിവ തരിയില്ലാതെ അരച്ചത് ചേര്‍ക്കുക. തുടര്‍ന്ന്, പഞ്ചസാര ചേര്‍ത്ത് അടിയില്‍ പിടിക്കാതെ തിളയ്ക്കുന്നത് വരെ ഇളക്കുക. ശേഷം വിനാഗിരി ചേര്‍ത്ത് അഞ്ചുമിനിറ്റ് തിളപ്പിച്ചതിനു ശേഷം വാങ്ങി വയ്ക്കുക. തണുത്തതിനു ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes