ഇത് നുമ്മടെ ഫോർട്ട്‌ കൊച്ചി സ്റ്റൈൽ ബീഫ് വിന്ദാലു ആണ്.
കഥ കേട്ട് കരഞ്ഞുപോയീ എന്ന് പറയുന്ന പോലെയാണിതും - ഈ കറി കഴിച്ചു കരഞ്ഞു പോയ ചിലരെങ്കിലും ഉണ്ടാവും.
എരിവിലും നിറത്തിലും മുന്പൻ രുചിയിൽ കേമൻ 


ഗോവയിൽ വെച്ചും ഞാൻ ഇത് കഴിച്ചിട്ടുണ്ട്, എന്നാലും കേരളാ സ്റ്റൈൽ രീതിയാണ് എനിക്ക് കൂടുതൽ രുചികരമായി തോന്നിയത്.

BEEF VINDALOO (ബീഫ് വിന്ദാലു):
~~~~~~~~~~~~~~~~~~~~~~~~~

അരക്കിലോ ബീഫ് കൊണ്ട് വിന്ദാലു ഉണ്ടാക്കാൻ ആവശ്യമായത്:

അരപ്പിനു:
മുളകുപൊടി - 3 സ്പൂണ്‍ ( എന്റെ വലിയമ്മ ഉണക്കമുളക് വിനാഗിരിയിൽ കുതിർത്തു വെച്ചു പിറ്റേ ദിവസ്സം കുതിർത്ത വിനാഗിരിയിൽ തന്നെ വെള്ളം ചേർക്കാതെ അരച്ചെടുക്കുമായിരുന്നു)
ജീരകം - 1 1/2 സ്പൂണ്‍
പെരുംജീരകം, ഉലുവ, കടുക് - ഓരോ സ്പൂണ്‍ വീതം
ഗരം മസാല - ഒരു സ്പൂണ്‍
കുരുമുളക് അര സ്പൂണ്‍
പട്ട - 2 കഷ്ണം
കറയാമ്പു - 6 no.s
ഏലക്കായ - 4-5
മഞ്ഞൾ പൊടി - 1/4 സ്പൂണ്‍

മുകളിൽ പറഞ്ഞ മസാലക്കൂട്ടുകൾ ഒരു ചട്ടിയിൽ ചെറുതായി ചൂടാക്കി എടുക്കുക. എന്നിട്ടു അധികം വെള്ളം ചേർക്കാതെ നല്ലപോലെ അരച്ചെടുക്കുക.
ഈ അരപ്പും വിനാഗിരിയും ഉപ്പും ഒരു ചെറിയ സ്പൂണ്‍ എണ്ണയും ഇറച്ചി കഷ്ണങ്ങളിൽ പിരട്ടി വെയ്ക്കുക. 2 മണിക്കൂറെങ്കിലും വെയ്ക്കുക.
വിനാഗിരി - 75 ml ( white vinegar) - [Local coconut vinegar is stronger & pungent- reduce the quantity for this type]

വേവിക്കുന്ന നേരത്ത്:
രണ്ടു ചെറിയ ഉള്ളി, കുറച്ചു വെളുത്തുള്ളി, ഇഞ്ചി ഇവ ചതച്ചു ചേർത്ത് ഇളക്കുക.
ഇറച്ചി വേകാൻ ആവശ്യത്തിനു വെള്ളം ചേർത്ത് ചട്ടിയിൽ അടുപ്പത്ത് വേവാൻ വെയ്ക്കുക. ഇടയ്ക്ക് വെച്ച് ആവശ്യം അനുസ്സരിച്ച് ഉപ്പും വിനാഗിരിയും ചേർക്കുക. വെള്ളം വറ്റി കറി വരണ്ടു വരുമ്പോൾ കുറച്ചും കൂടി എണ്ണയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക.
നല്ലത് പോലെ മസാല പെരണ്ട് ചുവന്ന നിറത്തിലുള്ള കറി ആണിത്‌.



Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post