കൂണ്‍ കട്ട്‌ലെറ്റ്
By:Anu Thomas A
കൂണ്‍ - 250 gm
ഉള്ളി - 1
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - 3 അല്ലി
പച്ച മുളക് - 2
ഗരം മസാല - 1tsp
മുളക് പൊടി - 1/2 tsp
ഉരുള കിഴങ്ങ് - 1 മുട്ട - 1
1. 3 കപ്പ് വെള്ളം തിളപിച്ചു കൂണ്‍ 2 മിനിറ്റ് വേവിക്കുക. വെള്ളം കളഞ്ഞ ശേഷം കൂണ്‍ തുടച്ചു എടുക്കുക. ചെറുതായി അരിഞ്ഞു അല്ലെങ്കിൽ മിക്സിയിൽ അടിച്ചു എടുക്കുക.
2, പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. ചതച്ച ഇഞ്ചിയും, വെളുത്തുള്ളിയും പച്ചമുളക് അരിഞ്ഞതും ചേർക്കുക . }
3.കൂണ്‍ ചേർത്ത് വെള്ളം വറ്റുന്ന വരെ വഴറ്റുക. ഗരം മസാല ,ഉപ്പു ,കറി വേപ്പില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി തണുക്കാൻ മാറ്റി വെയ്ക്കുക. 4. കിഴങ്ങ് ഉടച്ചു ചേർത്ത് നന്നായി യോജിപ്പികുക. ചെറിയ ഉരുളകളായി ഉരുട്ടി കൈ കൊണ്ട് അമര്ത്തി ഷേപ്പ് ചെയ്യുക
5.ഒരു മുട്ട നല്ല പോലെ അടിച്ചതിൽ മുക്കി റൊട്ടി പൊടിയിൽ ഉരുട്ടി തിളച്ച എണ്ണയിൽ വറുത്തു എടുക്കുക .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes