By: Jeena Rajesh
എന്റെ അമ്മ ഉണ്ടാക്കി തരുന്ന പലഹാരം ആണ് ഇത്. ഇതിനു വേറെ പേര് ഉണ്ടോ എന്നറിയില്ല. എന്തായാലും നമുക്ക് ഒന്ന് നോക്കാം. ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ,
അരിപൊടി
തേങ്ങ
പഞ്ചസാര
ഉപ്പ്
വെള്ളം
ഇനി നമുക്ക് തുടങ്ങാം ..
ആദ്യം അരിപൊടിയിൽ ഉപ്പിട്ട് തിളച്ച വെള്ളം ചേർത്ത് നന്നായി കുഴച്ചു വക്കുക. ഇടിയപ്പം , കൊഴുക്കട്ട ഇവയുടെ പാകത്തിൽ വേണം കുഴക്കേണ്ടത്. അതിനു ശേഷം തേങ്ങ പിഴിഞ്ഞ് ഒന്നാം പാൽ എടുക്കുക. ബാക്കി വന്ന തേങ്ങ നമ്മുടെ അരിപൊടി കുഴച്ചതിൽ ചേർത്ത് കുഴയ്ക്കാം . കളയണ്ട . ഇനി ഇത് കൊണ്ട് നമുക്ക് കുഞ്ഞു കുഞ്ഞു ഉരുളകൾ ഉണ്ടാക്കണം. ഇതിനു വീട്ടിലുള്ള എല്ലാവരെയും വിളിച്ചോളൂ . അപ്പോൾ പെട്ടെന്ന് തീർക്കാം. ഇനി ഇത് ആവിയിൽ പുഴുങ്ങി എടുക്കണം. ഇനി ഒരു കടായി/ ചീനച്ചട്ടി അടുപ്പിൽ വച്ച് ആദ്യം മാറ്റി വച്ച തേങ്ങാപാൽ അതിലേക്കു ഒഴിക്കണം. എന്നിട്ട് ആവശ്യത്തിനു പഞ്ചസാരയും ചേർക്കണം. പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ നമ്മുടെ കുഞ്ഞു ഉണ്ടകൾ അതിലേക്കു ചേർത്ത് നന്നായി ഇളക്കണം. പാൽ നന്നായി ഇതിൽ പിടിക്കണം. വല്ലാതെ ഡ്രൈ ആകരുത്. അതാണ് അതിന്റെ ഒരു ഇത് ..അപ്പോൾ തന്നെ കഴിച്ചോളൂ..കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപെടും ...അപ്പോൾ ഇന്ന് തന്നെ ഉണ്ടാക്കുമല്ലോ .. അല്ലെ ?
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes