By:


ആവശ്യമുള്ള സാധനങ്ങൾ :

1. പച്ചരി - 2 ഗ്ലാസ്‌ ...
2. പീസ് പരിപ്പ് - 1 ഗ്ലാസ്‌
3. ചുവന്നുള്ളി -- 12 എണ്ണം
4. വെളുത്തുള്ളി - 3 അല്ലി
5. വറ്റൽ മുളക് - 10 എണ്ണം
6. കായപ്പൊടി - 1 / 2 ടീസ്പൂണ്‍
7. മഞ്ഞൾപൊടി - 1 നുള്ള്‌
8. കറിവേപ്പില - 2 ഇതൾ
9. ഉപ്പ് - ആവശ്യത്തിന്
10. വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
വറ്റൽമുളകും കുതിർത്തി വച്ചിരിക്കുന്ന പച്ചരിയും നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം കുതിർത്ത പരിപ്പ് , ഉള്ളി.വെളുത്തുള്ളി , കറിവേപ്പില അല്പം തരിയോടു കൂടി അരച്ച് പച്ചരിമാവിലേക്ക് ചേർക്കുക . ശേഷം കായപൊടി, ഉപ്പ്,മഞ്ഞൾപൊടി ഇവയും ചേർത്തു നല്ലപോലെ ഇളക്കി ചൂടായ ദോശകല്ലിൽ ഒഴിച്ച് പരത്തി അൽപം വെളിച്ചെണ്ണയും തൂവി മൊരിച്ചെടുക്കുക . സ്വാദിഷ്ടമായ അമ്മിയാരട തയ്യാർ .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post