By:
ഇന്ന് കട്ടന്‍ ചായ ചൂടാക്കി എടുക്കാന്‍ അടുക്കളയില്‍ കയറിയതാ. അവിടെയതാ കുഞ്ഞു ചെമ്മീന്‍ !
തെള്ളി ചെമ്മീന്‍ എന്നൊക്കെ കൊച്ചിക്കാര്‍ പറയുന്ന വെളുത്ത ചെറിയ ചെമ്മീന്‍. ഇത് പൊതുവേ ആലപ്പുഴ, ഏറണാകുളം ഭാഗത്ത് മാത്രമാണ് കണ്ടുവരുന്നതെന്ന് തോന്നുന്നു.
കണ്ടപ്പോള്‍ അവനെ എടുത്തങ്ങു തോരന്‍ ആക്കി കഴിക്കാമെന്നു തീരുമാനിച്ചു....
വെളിച്ചെണ്ണ ചൂടായപ്പോള്‍, കടുക് പൊട്ടിച്ചു ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് ചേര്‍ത്ത് പെട്ടെന്ന് വഴലുവാന്‍ രണ്ടു നുള്ള് ഉപ്പും ഇട്ടു ഇളക്കി കൊണ്ടിരുന്നു. 3 ഉണക്ക മുളകും പൊട്ടിച്ചു ചേര്‍ത്തു. ഉള്ളി വാടി വരുമ്പോള്‍ അതിലേക്ക് ഒരു കുഞ്ഞു കഷ്ണം ഇഞ്ചി ചെറുതായ് അരിഞ്ഞതും, പച്ചമുളക് ചെത്തി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വഴറ്റി. അതിലേക്ക് ഒരു മുറി തേങ്ങാ ചിരവിയത്, ആവശ്യത്തിനു ഉപ്പു, അല്പം മഞ്ഞള്‍ പൊടി, എരിവിന്റെ പാകത്തിന് മുളക് പൊടി എന്നിവയും ക്രമമായ് ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചു.
മറ്റൊരു പാത്രത്തില്‍ അല്പം വെള്ളം തിളപ്പിച്ച് അതില്‍ ചെമ്മീന്‍ ഇട്ടു, ഉപ്പും വളരെ കുറച്ചു മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ഇട്ടു വേവിച്ച്
ഇതിലേക്ക് ചേര്‍ത്ത് അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ച്, കറിവേപ്പില രണ്ടായ് മുറിച്ചു ചേര്‍ത്തത് കൂടി ഇട്ടു നന്നായി ഇളക്കി ചേര്‍ത്ത് ഇറക്കി.
സിമ്പിള്‍ ആയി തയ്യാറാക്കാവുന്ന ഇത് രുചിയില്‍ മുമ്പനാ !
അല്ലെങ്കിലും, ചെമ്മീന്റെ രുചി അറിയണമെങ്കില്‍ കുഞ്ഞി ചെമ്മീന്‍ തന്നെ കഴിക്കണം എന്നാ കൊച്ചിക്കാരുടെ വാദം!!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes