By:Indu Jaison
ചെമ്മീന്‍ - ½ കിലോ
സവോള – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 3 എണ്ണം
തക്കാളി – 3 എണ്ണം ചെറിയ കഷണങ്ങള്‍ ആക്കിയത്
മുളക് പൊടി – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
ഗരം മസാല – ½ ടീസ്പൂണ്‍
ഫിഷ് മസാല -1 ടീസ്പൂണ്‍
കുരുമുളക് പൊടി – 2 ടീസ്പൂണ്‍
പെരും ജീരകം പൊടിച്ചത് – ½ ടീസ്പൂണ്‍
നാരങ്ങാ നീര് – ½ നാരങ്ങയുടെ
തേങ്ങാ കൊത്തു – ½ മുറി തേങ്ങയുടെ
അണ്ടിപ്പരിപ്പ് – 25 എണ്ണം
എണ്ണ , ഉപ്പു – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :-
1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,
1 ടീസ്പൂണ്‍ മുളക് പൊടി, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി,
1 ടീസ്പൂണ്‍ കുരുമുളക് പൊടി, നാരങ്ങാ നീരും കൂടി മിക്സ് ചെയ്തു വൃത്തിയാക്കിയ ചെമ്മീനില്‍
പുരട്ടി 1 മണിക്കൂര്‍ വെക്കുക.
അതിനു ശേഷം എണ്ണ ചൂടാക്കി ഈ ചെമ്മീന്‍ പകുതി വേവ്
ആകുന്നതു വരെ ഫ്രൈ ചെയ്തെടുക്കുക.
അണ്ടിപ്പരിപ്പ് കുറച്ചു എണ്ണയില്‍ വറുത്തു കോരി പേസ്റ്റ്
ആക്കി വെക്കുക.
ചെമ്മീന്‍ ഫ്രൈ ചെയ്ത ബാക്കി എണ്ണയില്‍ തേങ്ങാക്കൊത്തിട്ട്
വറുക്കുക. അതിലേക്കു സവോള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്
എന്നിവ വഴറ്റിയതിനു ശേഷം തക്കാളി കഷണങ്ങള്‍ ഇട്ടു വീണ്ടും വഴറ്റുക. അതിലേക്കു കുരുമുളക്
പൊടിയൊഴികെയുള്ള മാസാലപൊടികള്‍ ചേര്‍ത്തു
നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചെമ്മീന്‍
ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിചെടുക്കുക. അതിനു ശേഷം ഇതിലേക്ക് അര ഗ്ലാസ് വെള്ളവും
ചേര്‍ത്തു ചെറു തീയില്‍ മൂടി വെച്ച് 10
മിനുട്ട് വേവിക്കുക. അതിനു ശേഷം കുരുമുളക് പൊടി വിതറി യോജിപ്പിചെടുക്കുക. പേസ്റ്റ്
ആക്കി വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേര്‍ത്തു ഇളക്കി എടുക്കാം. ചെമ്മീന്‍ മസാല ഫ്രൈ
റെഡി.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes