by:Indu Jaison
പിടി ഉണ്ടാക്കുന്നതിനു ആവശ്യമായ ചേരുവകള്‍
അരിപൊടി-ഒരു കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പു
ജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം )
വെളുത്തുള്ളി- പത്തെണ്ണം
ഉപ്പു-പാകത്തിന്
പിടി തയ്യാറാക്കുന്ന വിധം
അരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. അവലോസ് പൊടിയുടെ പകുതി വേവ്.
ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്സിയില്‍യില് അടിച്ചെടുക്കുക. ( അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക. )ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം . കുറച്ചു വെള്ളം ഉപ്പു ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ അരിപൊടി മിശ്രിതം നന്നായി കുഴക്കണം. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്നത് മാതിരി. അതിനു ശേഷം ചെറിയ ഉരുളകളാക്കുക. ഒരു ഉരുളി / വലിയ പാത്രം ചൂടാക്കി അതിലേക്കു ഈ ഉരുളകള്‍ നികക്കാന്‍ പാകത്തിന് അളവില്‍ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം,പാകത്തിന് ഉപ്പു ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം.
**************************
വറുത്തരച്ച ചിക്കന്‍ കറി
കോഴി - 1 കിലോ
സവോള – 3 എണ്ണം
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് - 3 എണ്ണം
ചെറിയ ഉള്ളി – 15 എണ്ണം
പട്ട – 1 കഷണം
ഗ്രാമ്പൂ – 4 എണ്ണം
ഏലക്ക – 3 എണ്ണം
വറ്റല്‍ മുളക് – എണ്ണം
പെരും ജീരകം – 1 ടീസ്പൂണ്‍
തേങ്ങ ചിരവിയത് – 1 തേങ്ങയുടെത്
തേങ്ങാക്കൊത്തു – അര മുറി തേങ്ങയുടെത്
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ½ ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ മസാല - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
ഉപ്പു
വെളിച്ചെണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം:-
കോഴി വൃത്തിയാക്കി കഴുകിയെടുത്ത് ചെറിയ കഷ്ണങ്ങള്‍ ആക്കുക.
¼ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും , ½ ടേബിള്‍ സ്പൂണ്‍ കുരുമുളക് പൊടി , ½ ടേബിള്‍ സ്പൂണ്‍ ചിക്കന്‍ മസാല യും , ആവശ്യത്തിനു ഉപ്പും ചേര്‍ത്തു കോഴിക്കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക.
ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി, പെരും ജീരകം, ഗ്രാമ്പൂ, പട്ട, ഏലക്ക, ചെറിയ ഉള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ത്തു ചൂടാക്കുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്തു ബ്രൌണ്‍ നിറമാകുമ്പോള്‍ തീ കുറച്ചു വെച്ച് ബാക്കി മഞ്ഞള്‍പ്പൊടിയും, ½ ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും , ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടിയും ഇട്ടു ചൂടാക്കിയെടുക്കുക. ഇത് തണുത്തതിനു ശേഷം കുറച്ചു വെള്ളം ചേര്‍ത്തു നന്നായി അരച്ചെടുക്കുക.
ഫ്രൈയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തു വറുത്തെടുക്കുക. ഇതിലേക്ക് സവോള, ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , തക്കാളി എന്നിവ ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് 1 ടേബിള്‍സ്പൂണ്‍ മുളക് പൊടിയും, 1 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടിയും , കുരുമുളക് പൊടിയും, ചിക്കന്‍ മസാലയും ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് മാരിനേറ്റു ചെയ്തു വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇട്ടു ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു മുക്കാല്‍ വേവ് ആകുന്നതു വരെ വേവിക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന അരപ്പ് ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ചുവന്നുള്ളിയും കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയില്‍ താളിച്ച് കറിയില്‍ ചേര്‍ക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes