By:Indu Jaison 

മട്ടന്‍ - 1 കിലോ
സവാള – 1
കുഞ്ഞുള്ളി – 100 ഗ്രാം
വെളുത്തുള്ളി – 1തുടം
ഇഞ്ചി –ഒരു ചെറിയ കഷണം
പച്ചമുളക് -3 എണ്ണം
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളകുപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
ഇറച്ചി മസാല - 2 ടീസ്പൂണ്‍
ബീഫ് ഉലര്‍ത്ത് മസാല - 1ടേബിള്‍സ്പൂണ്‍
ഗരംമസാല – അര ടേബിള്‍സ്പൂണ്‍
പെരും ജീരകം പൊടിച്ചത് – 1 ടീസ്പൂണ്‍
കറിവേപ്പില, കടുക്
ഉപ്പ്, എണ്ണ - ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

മട്ടന്‍ വൃത്തിയായി കഴുകിയതില്‍  1ടേബിള്‍സ്പൂണ്‍ മുളകുപൊടി , 1ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അരടേബിള്‍സ്പൂണ്‍ കുരുമുളകുപ്പൊടി , ഉപ്പു, എന്നിവപുരട്ടി ഒരുമണിക്കൂര്‍ വെച്ചതിനുശേഷം 20മിനിറ്റ്  കുക്കറില്‍ വേവിച്ചു മാറ്റി വെക്കുക.

ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതില്‍ സവാള, കുഞ്ഞുള്ളി, വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക.

അതിനുശേഷം ബാക്കിയിരിക്കുന്ന എല്ലാ മസാലകളും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന മട്ടന്‍ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post