By:Indu Jaison 

ആവശ്യമായ ചേരുവകള്‍

നെയ്മീന്‍ -1 കിലോ നുറുക്കി കഴുകിയെടുത്തത്
സവാള - 4 എണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി - 2 തുടം
ചുമന്നുള്ളി – അര കപ്പു അരിഞ്ഞത്
പച്ചമുളക് - 5എണ്ണം നീളത്തില്‍ അരിഞ്ഞത്
തക്കാളി – 4 എണ്ണം
തേങ്ങാക്കൊത്തു – അര മുറി തേങ്ങയുടെ
ചെറുനാരങ്ങ നീര് - 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
കടുക് –അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – അരടീസ്പൂണ്‍
കുരുമുളകുപൊടി -– ഒന്നര ടേബിള്‍സ്പൂണ്‍
പെരുംജീരകം - 1 ടേബിള്‍സ്പൂണ്‍
ഗരംമസാല - 1 ടീസ്പൂണ്‍
ഉലുവപൊടി -1/2 ടീസ്പൂണ്‍
ഉപ്പു, എണ്ണ, കറിവേപ്പില ,വെള്ളം – ആവശ്യത്തിനു

പാചകം ചെയ്യുന്ന വിധം

കഴുകി വൃത്തിയാക്കിയ മീന്‍കഷണങ്ങളില്‍ , 2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങനീര്, 1/2 ടേബിള്‍സ്പൂണ്‍ മല്ലിപൊടി, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി, അരടീസ്പൂണ്‍ മഞ്ഞള്‍പൊടി, അരടേബിള്‍സ്പൂണ്‍ പെരുംജീരകം പൊടിച്ചത്, 1/2 ടീസ്പൂണ്‍ ഉലുവപൊടി, ഉപ്പു എന്നിവ പുരട്ടിഅരമണികൂര്‍ വെക്കുക.

അതിനുശേഷം ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച് മസാല പുരട്ടിയ മീന്‍കഷണങ്ങള്‍ രണ്ടുവശവും മുക്കാല്‍ വേവാകുന്നതുവരെ വറുത്തെടുത്തു മാറ്റിവെക്കുക . അതേഎണ്ണയില്‍ കുറച്ചുകൂടി എണ്ണ ഒഴിച്ചു കടുക്പൊട്ടിച്ചു, കറിവേപ്പില, തേങ്ങാക്കൊത്തു , സവാള, ഇഞ്ചി, വെളുത്തുള്ളി, ചുമന്നുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തക്കാളിചേര്‍ത്ത് വീണ്ടും വഴറ്റുക. അതിലേക്ക് ബാക്കിയിരിക്കുന്ന എല്ലാമസാലകളും ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ നന്നായി വഴറ്റിയെടുക്കുക.

ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന മീന്‍ കഷണങ്ങള്‍ ഇട്ടു കുറച്ചു വെള്ളം ചേര്‍ത്തു 10 മിനുട്ട് മൂടി വെച്ച് വേവിക്കുക . വെള്ളം വറ്റി കഷണങ്ങള്‍ ഉടഞ്ഞു പോകാതെ ഇളക്കി യോജിപ്പിച്ചു നല്ല പാത്രത്തിലേക്ക് മാറ്റി എടുക്കുക.

ഫിഷ്‌ റോസ്റ്റ് റെഡി !!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post