ബിരിയാണി റൈസ് – 1 cup
ദശ കട്ടിയുള്ള മീന്‍ - 500 gm (മുള്ള് ഇല്ലാത്തതു എളുപ്പം)
സവാള – 1 വലുത്
തക്കാളി – 1 വലുത്
പച്ചമുളക് – 2 നുറുക്കിയത്
വെളുത്തുള്ളി – 4 അല്ലി നുറുക്കിയത്
ഇഞ്ചി – 1 ചെറിയ കഷ്ണം നുറുക്കിയത്
പെരുംജീരകം - 1/4 tsp
മുളകുപൊടി – 1 tsp
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞള്പൊടി - 1/4 tsp
മുളകുപൊടി - 2 tsp
എണ്ണ - 3/4 tsp
ഉപ്പ്
അരി നാന്നായി കഴുകി ഉടഞ്ഞു പോകാതെ ഉപ്പ് ചേര്ത്ത് വേവിച്ചു എടുക്കുക. അല്പം നെയ്യ് ചേര്ത്ത് വേവിക്കണം കുഴയില്ല.
മീന്‍ വറുക്കാന്‍ പാകത്തിന് മുറിച്ചു അവസാനം പറഞ്ഞിരിക്കുന 4 ചേരുവകള്‍ ചേര്ത്ത് ഒരു ½ മണിക്കൂര്‍ വെയ്ക്കുക ശേഷം എണ്ണയില്‍ വറുത്ത് എടുത്തു ചെറിയ കഷ്ണങ്ങള്‍ ആക്കി മാറ്റി വെയ്ക്കുക.
ചുവടു കട്ടിയുള്ള പാത്രം വെച്ച് അതിലേക് മീന്‍ വറുത്ത എണ്ണ ബാക്കി വന്നത് ഒഴിച്ച്(ആവിശ്യം എങ്കില്‍ കുറച്ചൂടെ എണ്ണ ഒഴികാം)കടുകും പെരുംജീരകവും കറിവേപ്പിലയും പൊട്ടിച്ചു സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി അല്പം ഉപ്പ് എന്നിവ ചേര്ത്ത് നല്ല തീയില്‍ ഒന്ന് വഴറ്റുക (സവാള നിറം മാറിയ മതി മൂക്കേണ്ട) ശേഷം തീ കുറച്ചു തക്കാളിയും മുളകുപൊടിയും ചേര്ത്ത് വഴറ്റി പച്ചമണം മാറുമ്പോള്‍ അതിലേക് നുറുക്കിയ മീന്‍ കഷ്ണങ്ങള്‍ ചേര്ത്ത് പൊടിഞ്ഞു പോകാതെ നന്നായി യോജിപ്പിക്കുക ഉപ്പ് നോക്കി വേണമെങ്കില്‍ ചേര്ക്കാം ശേഷം വേവിചു വെച്ച ചോറ് ചേര്ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തീ അണച്ച ശേഷം ഒരു 10 മിനിറ്റ് അടച്ചു വെയ്ക്കുക ശേഷം ചൂടോടെ പപ്പടം അച്ചാര്‍ കൂട്ടി അകത്താക്കുക എല്ലാര്ക്കും ഇഷ്ട്ടപെടും ഉറപ്പു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes