colorful ലഡ്ഡു എന്ന് പറഞ്ഞാൽ .....
ഇതും ഒരു ലഡ്ഡു ആണ് ... സുചിത്രയുടെ സ്വന്തം ഭാവനയിൽ നിന്ന് ഉണ്ടായ ലഡ്ഡു ... ആരും കളിയാക്കല്ലേ എന്നെ ട്ടോ ... സാധാരണ ലഡ്ഡു എല്ലാവര്ക്കും ഉണ്ടാകാൻ അറിയാം ... അതിനെ ഞാൻ ഒന്ന് colorful ആക്കിയതാണ് ... ഒരു ചെറിയ കുട്ടിയുടെ കൌതുകത്തോടെ .... ഞാൻ ഉണ്ടാക്കിയ നോർമൽ ലഡ്ഡു കൂടി ഞാൻ ഇവിടെ ഇടുന്നുണ്ട് ... recipe same തന്നെയാണ് , colors onnum cherkkenda ennu maathram.
ഇനി ലഡ്ഡു ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ :-
Ingredients for boondi batter
Gram flour – 1 cup
Water – ¾ cup
Salt – a pinch
Ghee – 1tsp
Raw rice powder – 1ട്ട്ബ്lsp
Food color – red, orange, green and yellow - a pinch ( for making colorfful laddu)
Oil - for frying boondi
For sugar syrup :
Sugar – 1 ¼ cup
Water – 1 cup
Cardamom powder – ½ tsp
saffron – 4 strands
Raisins- 10 nos
Cubed sugar or kalkandam – 8 to 10 nos
Method:-
ഒരു പരന്ന പാത്രത്തിൽ കടലമാവ്, അരിപൊടി , ഉപ്പു, നെയ്യ , വെള്ളം എന്നിവ നല്ലപോലെ മിക്സ്‌ ചെയ്തു ബൂന്ദി ഉണ്ടാക്കാനുള്ള മാവ് തെയ്യാറാക്കുക. മാവ് ദോശ മാവിന്റെ പാകം ആയിരിക്കണം .
ഇതിനു ശേഷം 4 ചെറിയ പാത്രങ്ങളിലേക്ക് ഈ മാവ് ഒഴിച്ച് ഓരോന്നിലും ഓരോ ഫുഡ്‌ color ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പികുക.
ഒരു ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കി ഓരോ ചെറിയ പാത്രത്തിലെയും മാവ് ബൂന്ദി പ്ലേറ്റിൽ കൂടെ എണ്ണയിൽ ഇട്ടു ഫ്രൈ ചെയ്തെടുക്കുക .
വേറെ ഒരു പാത്രത്തിൽ പഞ്ചസാര, വെള്ളം , saffron , എന്നിവ ഇട്ടു തിളച്ചു ഒരു നൂൽ പരുവം ആവുമ്പോൾ cardamom പൌഡർ ഇട്ടു ഇളക്കി തീ ഓഫ്‌ ചെയ്യുക. ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന എല്ലാ ബൂന്ദിയും കൂടെ ഉണക്കമുന്തിരിയും കല്ക്കണ്ടവും ഇട്ടു നല്ല പോലെ മിക്സ്‌ ചെയ്തു ഒരു 15 മിനിറ്റ് കഴിയുമ്പോൾ കയ്യിൽ ഇത്തിരി നെയ്‌ തടവി ലഡ്ഡു ഉരുട്ടി എടുക്കുക.
ബൂന്ദി പഞ്ചസാര പാനിയിൽ ഇടുന്നതിനു തൊട്ടു മുൻപ് ഒരു പിടി ബൂന്ദി എടുത്തു മിക്സിയിൽ ഒന്ന് പൊടിക്കുക , എന്നിട്ട് ബാക്കിയുള്ള ബൂന്ദിയും പൊടിച്ച ബൂന്ദിയും കൂടെ പഞ്ചസാര പാനിയിൽ ഇട്ടു നല്ല പോലെ മിക്സ്‌ ചെയ്യുക. ഇങ്ങനെ ചെയ്‌താൽ ലഡ്ഡുനു കുറച്ചു കൂടി ഫിനിഷിംഗ് കിട്ടും. വേണമെങ്കിൽ ചെയ്‌താൽ മതി ട്ടോ. ഇതൊക്കെ ചെറിയ സൂത്രങ്ങൾ ആണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post