കായ എരിശ്ശേരി
എരിശ്ശേരി അങ്ങനെ സര്‍വ സാധാരണമായി നമ്മുടെ വീടുകളില്‍ ഉണ്ടാക്കുന്ന പതിവുണ്ടെന്നു തോന്നുന്നില്ല. സദ്യവട്ടങ്ങളിലൊക്കെയാണ് എരിശ്ശേരി പ്രധാനമായും കാണാറ്.
ചേരുവകള്‍
തുവരപ്പരിപ്പ്- അര കപ്പ്
കായ -രണ്ടെണ്ണം
കുരുമുളകുപൊടിച്ചത് – ഒരു ടീസ്പൂണ്‍
മുളകുപൊടി -ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വെള്ളം -ആവശ്യത്തിന്
തേങ്ങ ചിരകിയത് -രണ്ട് കപ്പ്
ജീരകം- അര ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് -രണ്ടെണ്ണം
കടുക്- രണ്ട് ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
തുവരപ്പരിപ്പ് രണ്ടു കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. പരിപ്പ് വേവാറാവുമ്പോള്‍ അതിലേയ്ക്ക് കായ അരിഞ്ഞതും ഉപ്പും മഞ്ഞള്‍പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവയും ഇട്ട് അടച്ചു വേവിക്കുക. ശേഷം വെന്ത കഷ്ണങ്ങള്‍ ഉടച്ചു വെയ്ക്കുക.
ഒരു കപ്പ് തേങ്ങ ജീരകവും കൂട്ടി അരയ്ക്കണം. വെണ്ണ പോലെ അരയേണ്ട ആവശ്യമില്ല. അരച്ച തേങ്ങയില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് ഉടച്ചു വച്ച കഷ്ണങ്ങളില്‍ ചേര്‍ത്ത് തിളപ്പിയ്ക്കണം. തിളച്ചാലുടനെ വാങ്ങിവെയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ ഒരു കപ്പ് തേങ്ങയും കടുകും മുളക് മുറിച്ചതും കറിവേപ്പിലയും വെളിച്ചെണ്ണയും കൂട്ടി വറുക്കുക. ശേഷം ഇത് വാങ്ങി വച്ചിരിയ്ക്കുന്ന കറിയിലേക്ക് ഇട്ട് ഇളക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes