ബ്രെഡ് ഹല്‍വ :--
ഹല്‍വകള്‍ പലവിധം ..പലതരം ഹല്‍വകള്‍ നിങ്ങള്‍ കണ്ടും കഴിഞ്ഞു.ഇനി ഒരു ബ്രെഡ് ഹല്‍വ ആകാം അല്ലേ...വളരെ എളുപ്പത്തില്‍ വളരെ കുറച്ചു സാധനങ്ങള്‍ കൊണ്ട് രുചികരമായി ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്...അപ്പൊ നോക്കാം...
ചേരുവകള്‍:--
ബ്രെഡ് -ആറു സ്ലൈസ്
പാല്‍-ഒരു കപ്പ്
പഞ്ചസാര-അര കപ്പ്
നെയ്യ്-കാല്‍ കപ്പ്
കശുവണ്ടി/കിസ്മിസ്/ബദാം (ഇഷ്ടത്തിനനുസരിച്ച് എടുക്കാം ) -കുറച്ച്
എലക്കപൊടി-കാല്‍ ടീസ്പൂണ്‍
പാകം ചെയുന്ന വിധം :--
ബ്രെഡ് ചെറിയ കഷ്ണങ്ങളായി മുറിച്ചു വക്കുക.പോടിക്കേണ്ട ആവശ്യം ഇല്ല.ഒരു പാനില്‍ അല്പം നെയ്യൊഴിച് ചൂടാവുമ്പോള്‍ കശുവണ്ടിയും,കിസ്മിസും വറുത്തു മാറ്റി വക്കുക.അതിലേക്ക് ബാക്കി നെയ്യും കൂടി ചേര്‍ത്ത് അതിലേക്ക് ബ്രെഡ് കഷ്ണങ്ങള്‍ ഇട്ടു നന്നായി വഴറ്റുക.അതിലേക്ക് പാലും,പഞ്ചസാരയും ചേര്‍ക്കുക.ബ്രെഡ് നന്നായി ഉടഞ്ഞു ചേരുമ്പോള്‍ എലക്കപൊടിയും കശുവണ്ടിയും,കിസ്മിസും ചേര്‍ത്തിളക്കുക.നന്നായി ഇളക്കി പാനില്‍ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോള്‍ തീ അണക്കാം....ഒരു പത്രത്തില്‍ നെയ്യ് തടവി ഹല്‍വ അതിലേക്കി മാറ്റി പരന്ന സ്പൂണ്‍ കൊണ്ട് നിരപ്പാക്കുക..സെറ്റ് ആയ ശേഷം മുറിച്ചു വിളംബാവുന്നതാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes