പപ്പടം മുളകിട്ടത്
By:Jeena Shaan
അത്താഴത്തിനു കഞ്ഞി കുടിക്കാൻ ഇഷ്ടപെടുന്നവർക്ക് ഒരു വ്യതസ്തതയുള്ള രുചി.. ലളിത പാചകം. മിക്കവര്ക്കും അറിയാവുന്ന വിഭവം ആവും.. എങ്കിലും പരീക്ഷിചിട്ടില്ലത്തവർ
ഒരു കൈ നോക്കൂ ... എന്റെ വീട്ടിലെ പ്രിയ വിഭവം ആണ്
ചേരുവകൾ
പപ്പടം -10 എണ്ണം
വറ്റൽമുളക് - 10 എണ്ണം
വെളുത്തുള്ളി- 10അല്ലി
കറിവേപ്പില - 2 തണ്ട്
മുളകുപൊടി - 1 നുള്ള്
എണ്ണ - കുറച്ച്
പാചകരീതി
പപ്പടം നീളത്തിൽ ചെറിയ കഷണം ആക്കി മുറിക്കുക. വറ്റൽമുളക് , വെളുത്തുള്ളി ചതച്ചു എടുക്കുക. മുളകുപൊടി ഒരു റ്റീസ്പൂണ്‍ വെള്ളത്തിൽ ചാലിച്ച് പപ്പടത്തിൽ പുരട്ടുക... ചതച്ചു വെച്ചിരിക്കുന്ന വറ്റൽ മുളക്, വെളുത്തുള്ളി, കറിവേപ്പില പപ്പടത്തിൽ ചേര്ക്കുക...
10മിനിറ്റ് കഴിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes