കാച്ചില്‍ പുഴുങ്ങിയതും,മീന്‍കറിയും....

കാച്ചില്‍ പുഴുങ്ങിയത് 
***************
ആവശ്യമായ സാധനങ്ങള്‍.

1.ഒരു പാത്രം.

2.ഒരു കിലോ കാച്ചില്‍.

3.കാച്ചില്‍ മുങ്ങിക്കിടക്കുവാന്‍ ആവശ്യമായ വെള്ളം.

4.ഉപ്പ്‌ആവശ്യത്തിന്.

5.ഒരു കത്തി.

തയ്യാറാക്കുന്ന വിധം

കാച്ചില്‍ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കി കഴുകുക.

അടുപ്പ് ഓണ്‍ ആക്കി, അതില്‍ പാത്രം വെച്ച്, വെള്ളമൊഴിച്ച്, അതിലോട്ടു കാച്ചില്‍ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക.

കാച്ചില്‍ വേവുന്നത്‌ വരെ തീ കത്തിക്കുക.

കാച്ചില്‍ വേവുന്നതിന് മുന്‍പ് ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക.

കാച്ചില്‍ വെന്തു കഴിഞ്ഞാല്‍, അടുപ്പ് ഓഫ് ചെയ്യുക.

കാച്ചില്‍ വാങ്ങി വെള്ളം ഊറ്റി കളയുക.

മീന്‍കറി
***************

ആവശ്യമുള്ള സാധനങ്ങള്‍

1. മീന്‍ 1/2 കിലോ

2. വെളിച്ചെണ്ണ 2 സ്പൂണ്‍

3. കടുക് 1/2 ടീസ്പൂണ്‍

4. ഉലുവാ രണ്ട് നുള്ള്

5. മല്ലിപ്പൊടി 1 സ്പൂണ്‍

6. മുളകുപൊടി ഒരു ടീസ്പൂണ്‍

7. മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍

8. സവാള കാല്‍ കപ്പ്

9. പച്ചമുളക് രണ്ട്

10. ഇഞ്ചി ഒരു ടീസ്പൂണ്‍

11. വെളുത്തുള്ളിയല്ലി പതിനഞ്ച്

12. വെള്ളം ഒരു കപ്പ്

13. കൊടമ്പുളി നാലു ചുള

14. കറിവേപ്പില ഒരു കതിര്‍പ്പ്

15. തേങ്ങപ്പാല്‍ അര കപ്പ് ( ചിലര്‍ പശുവിന്‍ പാലും ചേര്‍ക്കാറുണ്ട് . പാലും മീനും വിരുദ്ധമാണെന്നും പറയുന്നു )

16. മൈദാ ഒരു ടീസ്പൂണ്‍ - പശുവിന്‍ പാല്‍ ഉപയോഗിക്കുന്നവര്‍ക്ക്

17. പൊടിയുപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ കുതിര്‍ത്തു വയ്ക്കുക. മൈദ പശുവിന്‍ പാലില്‍ പാലില്‍ കലക്കി വയ്ക്കുക. തേങ്ങാപ്പാല്‍ ആണെങ്കില്‍ മൈദാ വേണ്ട .വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവായും ഇട്ട് പൊട്ടിയ ശേഷം പച്ചമസാലകള്‍ വഴറ്റിയതിന് ശേഷം കുതിര്‍ത്തുവച്ചിരിക്കുന്ന പൊടികള്‍ ചേര്‍ത്ത് ചെറു തീയില്‍ വഴറ്റുക. ഒരു കപ്പു വെള്ളവും കൊടമ്പുളിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീനും കറിവേപ്പിലയും ചേര്‍ത്ത് തിളച്ചയുടന്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുക. മീനിന്റെ ചാറ് മുക്കാലും വറ്റിയതിന് ശേഷം തീ കുറച്ച് മൈദാ പാലില്‍ കലക്കിയത് കറിയില്‍ ഒഴിച്ച് പാത്രം ചുറ്റിച്ച് വയ്ക്കുക. ചാറ് അയവില്‍ ആകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post