മാങ്ങാ ഇഞ്ചി അച്ചാർ
--------¤¤---------
മാങ്ങാ - ഇഞ്ചി യെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും .. എന്നാലും ചെറിയ ഒരു വിശദികരണം ..
മഞ്ഞൾ വർഗത്തിൽപെട്ടതും ഇംഗ്ലീഷിൽ വെളുത്ത മഞ്ഞൾ (White turmeric) എന്നറിയപ്പെടുന്നതുമായ ഒരു ചെടിയാണ് കച്ചൂരം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ചണ്ണ, മാങ്ങാഞ്ചി, മാങ്ങയിഞ്ചി എന്നെല്ലാം അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശങ്ങൾ ഇന്ത്യയും ഇന്തൊനേഷ്യയുമാണ്. ഇപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയിൽ ഇതിന്റെ സ്ഥാനം കയ്യടക്കിയിരിയ്ക്കുന്നത് ഇഞ്ചി ആയതിനാൽ ഇതിന്റെ ഉപയോഗം അവിടെ വളരെ അപൂർവമാണ്.
മഞ്ഞളിനോട് സാമ്യമുള്ള ഇലകളും തണ്ടും ഇഞ്ചി പോലുള്ള കിഴങ്ങുമാണുള്ളത്. കിഴങ്ങിന് മാങ്ങയുടേയും ഇഞ്ചിയുടെയും ചേർന്ന മണമാണ്. ഇന്ത്യയിൽ അതേപടി കറികളിൽ ചേർത്തോ അച്ചാറിട്ടോ ഉപയോഗിക്കാറുണ്ട്. തായ് വിഭവങ്ങളോടൊപ്പം സാലഡായി ഇതിന്റെ കിഴങ്ങ് വേവിയ്ക്കാതെ നേർത്ത കഷണങ്ങളായി അരിഞ്ഞിട്ടത് ഉപയോഗിക്കാറുണ്ട്. ഉണക്കിയ കിഴങ്ങിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ സുഗന്ധവസ്തുക്കളുടേയും സോപ്പിന്റേയും നിർമാണത്തിൽ ഉപയോഗിക്കാറുണ്ട്.
തമിഴിൽ കർപ്പൂരക്കിച്ചിളിക്കിളങ്ങു എന്നും ബംഗാളിയിൽ ആം ആദാ (മാങ്ങാ ഇഞ്ചി) എന്നും ഉറുദു ഭാഷയിൽ കച്ചൂർ എന്നും അറിയപ്പെടുന്നു.
മാങ്ങാ ഇഞ്ചി കൊണ്ട് അച്ചാറുകളും പച്ചടികളും ചമ്മതിയും ഉണ്ടാകാം..
അതുപോലെ മീൻ കറിയിലും ചേർക്കാറുണ്ട്.
എന്നാൽ പിന്നെ ഇന്നു അച്ചാർ ഉണ്ടാക്കാമെന്നു വച്ചു .
ആവശ്യമായ സാധനങ്ങൾ
----------¤¤-----------
മാങ്ങാഇഞ്ചി - 1 കപ്പ്
കടുക് - 1 സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
വെളുത്തുള്ളി - 1/4 കപ്പ്
മുളക് പൊടി - 2 ടേബിൾ സ്പൂണ്‍ (എരിവിനു അനുസരിച്ച് )
ഉലുവ പൊടി - 1/4 സ്പൂണ്‍
കായപൊടി - 1/4 സ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വിനാഗിരി -ആവശ്യത്തിന്
ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക. കറിവേപ്പില പച്ചമുളക് വെളുത്തുള്ളി എന്നിവ വഴറ്റുക
മുളകുപൊടിയും ഉലുവ പൊടിയും കായപൊടിയും ചേർത്ത് യോജിപ്പിക്കുക. പൊടികളൊക്കെ കരിയാതെ നോക്കണം.
മാങ്ങാ ഇഞ്ചി കഷ്ണങ്ങളും ഉപ്പും ചേർത്ത് വഴറ്റുക. തീ അണയ്ക്
തണുത്താൽ വിനാഗിരി ചേര്ക്കുക.
2 ദിവസംഎടുകാതെ ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക. അപ്പോഴേക്കും എരിവും ഉപ്പും പുളിയും ഒക്കെ ചേർന്ന് കിട്ടും. എല്ലാം അച്ചാറുകളും എങ്ങനെ തന്നെയാണ്
--------¤¤---------
മാങ്ങാ - ഇഞ്ചി യെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും .. എന്നാലും ചെറിയ ഒരു വിശദികരണം ..
മഞ്ഞൾ വർഗത്തിൽപെട്ടതും ഇംഗ്ലീഷിൽ വെളുത്ത മഞ്ഞൾ (White turmeric) എന്നറിയപ്പെടുന്നതുമായ ഒരു ചെടിയാണ് കച്ചൂരം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ചണ്ണ, മാങ്ങാഞ്ചി, മാങ്ങയിഞ്ചി എന്നെല്ലാം അറിയപ്പെടുന്നു. ഇതിന്റെ ജന്മദേശങ്ങൾ ഇന്ത്യയും ഇന്തൊനേഷ്യയുമാണ്. ഇപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഒരു സുഗന്ധവ്യഞ്ജനമെന്ന നിലയിൽ ഇതിന്റെ സ്ഥാനം കയ്യടക്കിയിരിയ്ക്കുന്നത് ഇഞ്ചി ആയതിനാൽ ഇതിന്റെ ഉപയോഗം അവിടെ വളരെ അപൂർവമാണ്.
മഞ്ഞളിനോട് സാമ്യമുള്ള ഇലകളും തണ്ടും ഇഞ്ചി പോലുള്ള കിഴങ്ങുമാണുള്ളത്. കിഴങ്ങിന് മാങ്ങയുടേയും ഇഞ്ചിയുടെയും ചേർന്ന മണമാണ്. ഇന്ത്യയിൽ അതേപടി കറികളിൽ ചേർത്തോ അച്ചാറിട്ടോ ഉപയോഗിക്കാറുണ്ട്. തായ് വിഭവങ്ങളോടൊപ്പം സാലഡായി ഇതിന്റെ കിഴങ്ങ് വേവിയ്ക്കാതെ നേർത്ത കഷണങ്ങളായി അരിഞ്ഞിട്ടത് ഉപയോഗിക്കാറുണ്ട്. ഉണക്കിയ കിഴങ്ങിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ സുഗന്ധവസ്തുക്കളുടേയും സോപ്പിന്റേയും നിർമാണത്തിൽ ഉപയോഗിക്കാറുണ്ട്.
തമിഴിൽ കർപ്പൂരക്കിച്ചിളിക്കിളങ്ങു
മാങ്ങാ ഇഞ്ചി കൊണ്ട് അച്ചാറുകളും പച്ചടികളും ചമ്മതിയും ഉണ്ടാകാം..
അതുപോലെ മീൻ കറിയിലും ചേർക്കാറുണ്ട്.
എന്നാൽ പിന്നെ ഇന്നു അച്ചാർ ഉണ്ടാക്കാമെന്നു വച്ചു .
ആവശ്യമായ സാധനങ്ങൾ
----------¤¤-----------
മാങ്ങാഇഞ്ചി - 1 കപ്പ്
കടുക് - 1 സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - 3 എണ്ണം
കറിവേപ്പില - 2 തണ്ട്
വെളുത്തുള്ളി - 1/4 കപ്പ്
മുളക് പൊടി - 2 ടേബിൾ സ്പൂണ്‍ (എരിവിനു അനുസരിച്ച് )
ഉലുവ പൊടി - 1/4 സ്പൂണ്‍
കായപൊടി - 1/4 സ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വിനാഗിരി -ആവശ്യത്തിന്
ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക. കറിവേപ്പില പച്ചമുളക് വെളുത്തുള്ളി എന്നിവ വഴറ്റുക
മുളകുപൊടിയും ഉലുവ പൊടിയും കായപൊടിയും ചേർത്ത് യോജിപ്പിക്കുക. പൊടികളൊക്കെ കരിയാതെ നോക്കണം.
മാങ്ങാ ഇഞ്ചി കഷ്ണങ്ങളും ഉപ്പും ചേർത്ത് വഴറ്റുക. തീ അണയ്ക്
തണുത്താൽ വിനാഗിരി ചേര്ക്കുക.
2 ദിവസംഎടുകാതെ ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക. അപ്പോഴേക്കും എരിവും ഉപ്പും പുളിയും ഒക്കെ ചേർന്ന് കിട്ടും. എല്ലാം അച്ചാറുകളും എങ്ങനെ തന്നെയാണ്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes