കഡായി മഷ്റൂം
1. കൂൺ അരക്കിലോ
2. എണ്ണ അരക്കപ്പ്
3. സവാള പൊടിയായി അരിഞ്ഞത് രണ്ടു കപ്പ്
4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു വലിയ സ്പൂൺ
5. മുളകുപൊടി മൂന്നു ചെറിയ സ്പൂൺ
മല്ലിപ്പൊടി രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി അര ചെറിയ സ്പൂൺ
6. തക്കാളി പൊടിയായി അരിഞ്ഞത് ഒരു കപ്പ്
7. കറുവാപ്പട്ട ഒരു കഷണം
ഏലയ്ക്ക ആറ്
വറ്റൽ മുളക് അഞ്ച്
ജീരകം ഒരു ചെറിയ സ്പൂൺ
കസൂരി മേത്തി ഒരു ചെറിയ സ്പൂൺ
8. സവാള ചതുരക്കഷണങ്ങളായി അരിഞ്ഞത് അരക്കപ്പ്
പച്ചമുളക് അരിഞ്ഞത് നാലു ചെറിയ സ്പൂൺ
9. കാപ്സിക്കം ചതുരക്കഷണങ്ങളായി അരിഞ്ഞത് ഒരു കപ്പ്
മല്ലിയില അരിഞ്ഞത് അലങ്കരിക്കാൻ
10. ജീരകം പൊടിച്ചത്-ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ കൂൺ കഴുകിയശേഷം നീളത്തിൽ നാലായി മുറിക്കുക
∙ പാനിൽ അൽപം എണ്ണ ചൂടാക്കി കൂണിട്ടു വറുത്ത്, പകുതി വേവിൽ വാങ്ങി മാറ്റിവയ്ക്കുക
∙ ഇതേ പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്ത് ഏതാനും മിനിറ്റ് വഴറ്റിയശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക
∙ സവാള വഴന്നു ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി മസാല മൂത്തമണം വരുമ്പോൾ തക്കാളി അരിഞ്ഞതു ചേർത്തു നന്നായി വഴറ്റണം
∙ എണ്ണ തെളിയുമ്പോൾ ഏഴാമത്തെ ചേരുവ (ഇതാണ് കഡായ് മസാല) വറുത്തു പൊടിച്ചതു ചേർത്തു വീണ്ടും വഴറ്റണം
∙ ഇതിലേക്ക് വറുത്തുവച്ച കൂണും എട്ടാമത്തെ ചേരുവയും ചേർത്തു നന്നായി ഇളക്കിയശേഷം അൽപം ചൂടുവെള്ളം ചേർത്തിളക്കുക
∙ ഏറ്റവും ഒടുവിൽ കാപ്സിക്കവും മല്ലിയിലയും വിതറിയശേഷം ജീരകംപൊടിച്ചതു വിതറി വാങ്ങി ചൂടോടെ വിളമ്പുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes