ഞണ്ട് മസാല
By:Sreejitha Ajesh
ക്ലീൻ ചെയ്തെടുത്ത ഞണ്ട് +കുടം പുളി+ മഞ്ഞൾ പ്പൊടി + മുളക് പൊടി + ഉപ്പ് എന്നിവ ഒരൽപം വെള്ളം ചേർത്ത് വേവിയ്ക്കുക.
കുറച്ചു നേരം മൂടി വച്ചു വേവി യ്ക്കുമ്പോൾ കുറച്ചു കൂടി വെള്ളം വരും ..പിന്നീട് തുറന്നു വച്ച് കുറഞ്ഞ തീയിൽ വെള്ളം വറ്റിച്ച് എടുക്കുക ... തീരെ ഉണങ്ങിയ പോലെ ആകരുത് കേട്ടോ .
അതിനു ശേഷം , ഈ പാത്രത്തിലേയ്ക്ക് , അല്പ്പം വെളിച്ചെണ്ണ ചേർത്ത് വഴറ്റുക ...
പിന്നീട് മറ്റൊരു ചീനച്ചട്ടിയിൽ , ചുവന്നുള്ളി , വെളുത്തുള്ളി , ഇഞ്ചി എന്നിവ ചതച്ചത് വേപ്പിലയും ചേർത്ത് വെളിച്ചെണ്ണയിൽ വഴറ്റുക ..
ചുവന്നുള്ളിയും ഇഞ്ചിയും അല്പ്പം കൂടുതൽവേണം കേട്ടോ ..
വെളുത്തുള്ളി 5-6 അല്ലി മതി ...
ഇതില്യ്ക്ക് , മുളക് പൊടി , കുരുമുളക് പൊടി എന്നിവ ചേർക്കുക .
മുളകുപൊടിയാണ് കൂടുതൽ ചേർക്കേണ്ടത് ..
കാശ്മീരി മുളക് പൊടി ആയാൽ കറിയ്ക്ക് ഭംഗിയും കൂടും എരിവ് കുറഞ്ഞു കിട്ടുകേം ചെയ്യും .
ഇനി ഇതിലേയ്ക്ക് വെളിച്ചെണ്ണയിൽ വറുത്തു വച്ചിരിയ്ക്കുന്ന ഞണ്ട് ചേർത്ത് അലപ്പ നേരം കൂടി ചെറുതീയിൽ ഇളക്കി ചേർത്ത് വയ്ക്കുക ,..
എല്ലാംകൂടി യോജിപ്പിച്ച് ഇളക്കുമ്പോൾ ഉപ്പ് നോക്കികോളൂ കേട്ടോ ..
കുറവാണ് എങ്കിൽ അല്പം ചേർക്കൂ ..കൂടുതൽ ആണേൽ ഇനി മിണ്ടീട്ടു കാര്യമില്ല ..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes