====ഉണക്ക സ്രാവ് അച്ചാർ: പെട്ടന്ന് ഉണ്ടാക്കാൻ========
സ്രാവിനെ ചേറിയ കഷ്ണങ്ങളായി അരിഞ്ഞ് വറുത്ത് കൂടുതൽ മുരിയാതെ കോരിവെക്കണം, ക്രിസ്പ്പി ആയാൽ പിന്നെ മസാല പിടിക്കില്ല.
എന്നിട്ട് പച്ചമുളക്, വെള്ളുള്ളി, ഇഞ്ചി എന്നിവ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് എടുത്ത് ഒരു പാനിൽ കടുക് പൊട്ടിച്ച്, കറിവേപ്പില ചേർത്ത് അതിൽ പച്ചമുളക്, വെള്ളുള്ളി, ഇഞ്ചി എന്നിവ ചേർത്ത് വയറ്റണം,
അതിലേക്ക് കോരിവെച്ച സ്രാവ് ഇട്ട് പാകത്തിന് അച്ചാർപ്പൊടിയും ഉപ്പും സുർക്കയും(വിനാഗിരി) ചേർത്ത് മിക്സ് ചെയ്യുക എല്ലാം കൂടി ഒരു 10 മിനുറ്റ് കൊണ്ട് റെഡിയാക്കാം.
കടുകു പൊട്ടിച്ച് വെള്ളുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ സാധരണ ഫ്ലേമിൽ ഒർ മിനുറ്റ് വയറ്റി സ്രാവ് ചെർക്കുമ്പോൾ മുതൽ ചെറിയ ഫ്ലേമിലും തീ വെക്കണം. അടുപ്പിൽ നിനും ഇറക്കി വെച്ച് നല്ല ഒരു കുപ്പിയിൽ ഇട്ട് വെക്കാം, ഉണ്ടാക്കിയ അന്നു മുതൽ തന്നെ ഉപയോഗിക്കുകയും ചെയ്യാം.
സ്രാവ് അരിഞ്ഞതിന് ശേഷം അതിന്റെ അളവിനനിസരിച്ച് പച്ചമുളക് വെള്ളുളി എന്നിവ 1:3 or 1:4 എന്ന അനുപാതത്തിൽ ചേർക്കാം, ഇഞ്ചി 1:4 or 1:5 എന്ന അനുപാതം മതി.
മീൻ ഉണക്ക സ്രാവ് അല്ലാതെ, ഫ്രഷ് സൂത(ടൂണ), അയക്കോറ(കിങ് ഫിഷ്) എന്നിങ്ങനെ യുള്ള നല്ല ദശയുള്ള മീൻ ഉപയോഗിക്കാം.
ഉലുവയും വലിയ ജീരകവും നമ്മുടെ റ്റേസ്റ്റിനനുസരിച്ച് വേണമെങ്കിൽ ചേർക്കാം.
കടപ്പാട്: അന്റെ കെട്ട്യോൾ ഷെറിൻ ബോബി പാറക്കോട്ട്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes