നോക്കണ്ടടാ ഉണ്ണീ ഇത് ഞാനല്ല എന്ന് കടലമിട്ടായി കടലയെ നോക്കി പറഞ്ഞു...
By:Bibin Jo Thomas

ഇടയ്ക്കു കൊറിക്കല്ലോ എന്ന് കരുതി കുറച്ചു വറുത്ത കടല മേടിച്ചു... വീണ്ടുംവീണ്ടും മേടിക്കണ്ടല്ലോ എന്ന് കരുതിയാണ് കുറച്ചു കൂടുതൽ വാങ്ങിച്ചത്... കൊറിക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെകിടിപ്പ്... ഒരു ഇഷ്ടം ഇല്ലായ്മ.... അല്ല അതങ്ങനാണല്ലോ അല്ലേ... (അപ്പോൾ എന്നും ചോറ് കഴിച്ചിട്ട് എന്താണാവോ ചെകിടിക്കാത്തെ.., ചിലപ്പോൾ പലതരം കറികൾ ഉള്ളതുകൊണ്ടാവും അല്ലേ...)

ആ, അതെന്തെങ്കിലും ആവട്ടെ.. കാര്യത്തിലേക്ക് വരാം... ഈ കടല ഇനി ഇപ്പോൾ എന്ത് ചെയ്യും... ഒരു രൂപമാറ്റം വരുത്തിയാലോ..

നേരെ അടുക്കളയിൽ ചെന്ന് സ്റ്റൗ ഓണ്‍ ആക്കി ഒരു പാൻ അടുപ്പത്ത് വച്ച് അതിൽ കുറച്ച് (5 ടേബിൾസ്പൂണ്‍) പഞ്ചസാര ഇട്ട് ഇളക്കി ലായനി ആക്കി... ചൂട് ആറുന്നതിനു മുന്നേ അതിലേക്ക് തൊണ്ട് കളഞ്ഞു വച്ച കടല ഇട്ടു നന്നായി ഇളക്കി... അപ്പോൾ തന്നെ ഒരു പാത്രത്തിലേക്ക് മാറ്റി ഒന്ന് പരത്തി... ചൂട് ആറി കഴിഞ്ഞപ്പോൾ സംഭവം റെഡി...

ഞാൻ ഇത്രയേ ചെയ്തുള്ളൂ.. വേറൊന്നും ചെയ്തില്ല..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post