രസം
By:Asha Chandy

എന്റെ മകൾ നേഹയുടെ ഇഷ്ട്ടപെട്ട രസം.... എന്നും അവൾ ചോദിക്കും... But ഹസ്സ്ബൻഡിനു ഇഷ്ടം അല്ല ... ഇന്നലെ രാത്രി മുതൽ അവൾക്ക് ഒരു ജലദോഷം . so ഇന്ന് രസം ...സ്കൂളിൽ നിന്നും വരുമ്പോൾ അവൾക്ക്‌ സന്തോഷവും എനിക്ക് ആശ്വാസവും ..

മഞ്ഞള്‍പ്പൊടി
കായം
പുളി
തക്കാളി - 1-2
മല്ലിയില
ഉപ്പ്
വെള്ളം
തുവരപ്പരിപ്പ് - 50 ഗ്രാം
കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ

മസാലയ്ക്ക്:

മല്ലി - 2 റ്റീസ്പൂണ്‍
മുളക് - 6-8
കുരുമുളക് - 1 റ്റീസ്പൂണ്‍
കടലപ്പരിപ്പ് - 1 റ്റീസ്പൂണ്‍
ജീരകം - 1/2 റ്റീസ്പൂണ്‍
കറിവേപ്പില - ഒരു തണ്ട്.

ഉണ്ടാക്കുന്ന വിധം:

മസാലയ്ക്കായി പറഞ്ഞിരിക്കുന്ന മല്ലി, ജീരകം, കുരുമുളക്, മുളക്, കറിവേപ്പില, കടലപ്പരിപ്പ് എന്നിവ ചെറുതീയില്‍ വച്ച് എണ്ണയൊഴിക്കാതെ വറുത്തെടുക്കുക. കടലപ്പരിപ്പ് വേറെ വറുക്കുന്നതായിരിക്കും നല്ലത്.

വറുത്ത ചേരുവകള്‍ നന്നായി അരച്ചെടുക്കുക.

പരിപ്പ് വേവിച്ച് നന്നായി ഉടച്ചെടുക്കുക(മിക്സിയിലിട്ട് ഒന്നടിച്ചെടുത്താല്‍ നന്നായിരിക്കും). ഇത് 3-4 ഗ്ലാസ് വെള്ളത്തില്‍ കലക്കി, ഇതില്‍ പുളി പിഴിഞ്ഞത്, തക്കാളി അരിഞ്ഞത്, പാകത്തിന് മഞ്ഞള്‍പ്പൊടി, ഉപ്പ്, കായം , സ്വല്പം കറിവേപ്പില എന്നിവ ചേര്‍ത്ത് അടുപ്പത്തു വച്ച് തിളപ്പിക്കുക. (വെളുത്തുള്ളി ഇഷ്ടമുള്ളവര്‍ക്ക് 3-4 ചുള വെളുത്തുള്ളി ചതച്ചതും കൂടി ചേര്‍ക്കാം). പുളിയുടെ പച്ചസ്വാദ് മുഴുവന്‍ പോകാനായി ഒരു പത്തു മിനിട്ടോളം ഈ ചേരുവ തിളപ്പിക്കുക. അപ്പോഴേക്കും തക്കാളിയൊക്കെ നന്നായി വെന്തുടഞ്ഞിട്ടുണ്ടാവും. ഇനി അരപ്പു ചേര്‍ക്കാം. പോരാത്ത വെള്ളവും ചേര്‍ത്തിളക്കി ഉപ്പും പുളിയും എരിവുമൊക്കെ പാകത്തിനാണോ എന്നു നോക്കുക. എരിവ് പോരെങ്കില്‍ കുറച്ചു മുളകുപൊടിയോ കുരുമുളകുപൊടിയോ ചേര്‍ക്കാം. മല്ലിയിലയും ഇട്ട് വാങ്ങിവയ്ക്കാം.

ഇനി വെളിച്ചെണ്ണയില്‍ വറുത്ത കടുകും മുളകും കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ രസം റെഡി. ചൂടോടെ ഉപയോഗിക്കുക.

1 Comments

Our Website is One of the Largest Site Dedicated for Cooking Recipes

  1. നനായിട്ടുണ്ട് പ്രവാസികൾക്ക് വളരെ ഉപകാരം

    ReplyDelete

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post