മിക്സെഡ് വെജിടബിൾ ഫ്രൈഡ് റൈസ് :
By:Princy Eby
ചേരുവകൾ :
1. ബസ്മതി അരി - രണ്ടര കപ്പ്
2. ക്യാരറ്റ്(നീളത്തിൽ അരിഞ്ഞത് ) - 1/ 2
3. ബീൻസ്(നീളത്തിൽ അരിഞ്ഞത് ) - 4
4. കോണ്‍ പൊളിചെടുത്തത് - 1 കപ്പ്
5. ഇഞ്ചി - 1 കഷ്ണം
6. വെളുത്തുള്ളി - 4 അല്ലി
7. ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട - 4, 3, 2 ചെറിയ കഷ്ണം ഈ ക്രമത്തിൽ
8. നെയ്യ് - 1/ 4 കപ്പ്
9. ഉപ്പു - ആവശ്യത്തിന്
10 . വെള്ളം - 5 കപ്പ്
11 . കിസ്മിസ് , അണ്ടിപ്പരിപ്പ് - 1 ടേബിൾ സ്പൂണ്‍ വീതം
12. സവാള നീളത്തിൽ അരിഞ്ഞതു - 1/ 4 കപ്പ്
തയ്യാറാക്കുന്ന വിധം :
പാത്രം അടുപ്പിൽ വെച്ച് ചൂടാക്കി നെയ്യ് ഒഴിക്കുക. ഇതിലേക്കു അരിയിട്ടു ഇളം ബ്രൌണ്‍ നിറം ആകുന്നതു വരെ വറുക്കുക. ഇതിലേക്ക് ഏലയ്ക്ക,ഗ്രാമ്പൂ, കറുവപ്പട്ട ഇവയും ചേർത്ത് ഇളക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കിയത് ചേർത്ത് ഇളക്കുക. എന്നിട്ട് ബീൻസ്, ക്യാരറ്റ്, കോണ്‍ ഇവയും ചേർത്ത് ഇളക്കണം. ചെറുതായി വാടിക്കഴിയുമ്പോൾ വെള്ളവും ഉപ്പും ചേർത്ത് അടച്ചുവെച്ചു വേവിക്കുക. വെന്ത ശേഷം വാങ്ങി വെയ്ക്കുക. ഇതിലേക്ക് നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസ്സും സവാളയും ചേർത്ത് ചൂടോടെ ഉപയോഗിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes