By:സജിന പടിഞ്ഞാറ്റയിൽ
എന്റെ അമ്മ നല്ലൊരു സ്നാക്ക് സ്പെഷ്യലിസ്റ്റ് ആണ്. പണ്ട് മുതല്‍ക്കു തന്നെ ബേക്കറി ഐറ്റംസിന് വീട്ടില്‍ അയിത്തം ആണ്. അമ്മ ജോലി ചെയ്യുന്ന സമയത്ത് പോലും വൈകിട്ട് വന്നിട്ട് എന്തെങ്കിലും സ്നാക്ക്സ് ഉണ്ടാക്കി തരും. എന്റെയും ഏട്ടന്റെയും കൂട്ടുകാര്‍ എല്ലാരും അമ്മയുടെ സ്നാക്സ് ഒരുപാട് കഴിച്ചിട്ടുണ്ട്. അമ്മയുടെ മാസ്റ്റര്‍ പീസുകളില്‍ ഒരെണ്ണം ആണ് ഇവിടെ. ഇത് ഉണ്ണിയപ്പത്തിന്റെ ഫാമിലി ആണ്, പക്ഷെ... മധുരം ഇല്ല.
പ്രധാനമായിട്ടും വേണ്ട ഐറ്റം.... ഉണ്ണിയപ്പം ഉണ്ടാക്കുന്ന കുഴിയുള്ള ആ പാത്രമില്ലേ, അതന്നെ!
1. പച്ചരി - ഒന്നര കപ്പ്
2. ഉഴുന്ന് - അര കപ്പ്
3. കറുത്ത എള്ള് - രണ്ടു സ്പൂണ്‍
4. കറിവേപ്പില - അഞ്ചാറെണ്ണം (അരിഞ്ഞത്)
5. മല്ലിയില (അരിഞ്ഞത്) - ഒരു ടീസ്പൂണ്
6. പച്ചമുളക് (പൊടിയായി അരിഞ്ഞത്) - ഒരെണ്ണം NB: കുട്ടികള്‍ ആണ് പ്രധാന ഉപഭോക്താക്കള്‍ എങ്കില്‍ ഈ ഐറ്റം ഒഴിവാക്കുന്നതാണ് നല്ലത്.
7. ഉപ്പു - പാകത്തിന്
8. പാചക എണ്ണ - ആവശ്യത്തിനു
അരിയും ഉഴുന്നും 8 മണിക്കൂര്‍ കുതിര്‍ത്തു വെച ശേഷം മിക്സിയില്‍ അരച്ചെടുക്കുക. ദോശ മാവിന്റെ പാകത്തില്‍ ആക്കി, 3 മുതല്‍ 7 വരെ ഉള്ള സംഭവങ്ങള്‍ ചേര്‍ത്ത് ഇളക്കുക.
ഉണ്ണിയപ്പ ചട്ടിയില്‍ എല്ലാ കുഴികളിലും എണ്ണ ഒഴിച്ച്, ചൂടാകുമ്പോള്‍ കൂട്ട് ഒഴിക്കുക. ഇത്തിരി കഴിഞ്ഞു ഓരോ ഉണ്ണിയപ്പങ്ങളെയും തിരിചിടുക. രണ്ടു സൈഡും നല്ല സ്വര്‍ണ വര്‍ണ്ണം ആകുമ്പോള്‍ വാങ്ങി വച്ച് ചൂടാറുമ്പോള്‍ തിന്നു തിന്നു തിന്നു.... രസിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes