ദോശക്കെന്താ ഒരു കറി?
ചമ്മന്തി? തക്കാളി ചട്ണി? സാമ്പാർ? ഇഡലി പൊടി? മുട്ട കറി? മീൻ കറി?
എല്ലാം കൊള്ളം- പക്ഷെ കൊച്ചു വെളുപ്പാങ്കാലത്ത് ചൂട്ടും കത്തിച്ചു ഇതൊക്കെ ഉണ്ടാക്കുന്ന കാര്യം ഓർക്കു മിസ്റ്റർ ഡ്രാക്കുള അൽ കുരിശു കണ്ട പ്രതീതിയാ - സത്യമല്ലേ?
പ്രത്യേകിച്ച് അമ്മൂനെ പോലെ ഒരു സ്പെഷ്യൽ ഐറ്റം വീട്ടിൽ ഒണ്ടേൽ എല്ലാം പൂർത്തിയാകും - എന്ത് കറി ഉണ്ടേലും വെറും ദോശ ഇരുന്നു തട്ടും - എന്നിട്ട് ആ മൂക്കാടീടെ സൈഡിൽ കൂടി എന്നെ ഏറു കണ്ണിട്ടു നോക്കും - എന്റെ പ്രതികരണം എന്താന്ന് അറിയാൻ. കിറി നോക്കി ഒരു കുത്ത് വെച്ച് കൊടുക്കാൻ തോന്നും - പിന്നെ അങ്ങ് ക്ഷമിക്കും - എന്നാ ചെയ്യാനാ
അവളെ എങ്ങിനെ ഒതുക്കുമെന്നു ചിന്തിച്ചു നിന്നപ്പോഴാ ഈ ഉള്ളി കാര്യം ഓർത്തെ - 5 മിനിറ്റ്സ് കലാപരിപാടി - ദേ ഇരുന്നു തട്ടുന്നു നാലാമത്തെ ദോശ ഉള്ളി കറി കൂട്ടി പിന്നല്ല
നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കൂ
സവാള - 2 അരിഞ്ഞത്
മുളക്പൊടി - 1 ടി സ്പൂണ്‍
മല്ലിപൊടി - 1 ടി സ്പൂണ്‍
മഞ്ഞള്പൊടി - 2 നുള്ള്
കറിവേപ്പില - 1 തണ്ട്
നാരങ്ങ നീര് - 1 ടി സ്പൂണ്‍
ഉപ്പു ആവശ്യത്തിനു
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂണ്‍
(ഇഞ്ചി വെളുത്തുള്ളി വേണേൽ ഇടാം - ഓ എന്തിനാ രാവിലെ ചുമ്മാ മിനക്കെടുന്നെ - വേണേൽ ഇട്ടോ - ഞാൻ ഇട്ടില്ല)
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പില ചേർത്ത് ഉള്ളിയും അല്പം ഉപ്പും ചേർത്ത് വഴറ്റുക.
നന്നായി വഴന്നു നിറം മാറിയാൽ പൊടികൾ ഇട്ടു ഒന്ന് മൂപ്പിക്കുക - കരിയാതെ നോക്കണം - ഇനി അല്പം വെള്ളം ഒഴിച്ച് കൊടുക്കുക (ഒരു 3 ടേബിൾ സ്പൂണ്‍) മസാല ഒന്ന് പുരണ്ടു എണ്ണ തെളിഞ്ഞു കറി കുറുകുമ്പോൾ നാരങ്ങ നീരും പോരാത്ത ഉപ്പും ചേർത്ത് വാങ്ങാം - പിന്നെ ഞാൻ ഒരു സംഭവം അല്ലെ??
Enjoyy!!!
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes