"പഴപ്പുളിശ്ശേരി "
By:Jomon Kalathinkal
ചേരുവകള്‍ :
ഏത്തപ്പഴം (കഷണങ്ങളാക്കിയത്) 1 വലുത്.
പച്ചമുളക് 2 ഇടത്തരം.
മഞ്ഞള്‍ പൊടി 1/2 ടീ സ്പൂണ്‍
മുളകുപൊടി 1/2 ടീ സ്പൂണ്‍.
ഉലുവപ്പൊടി 1/4 ടീ സ്പൂണ്‍.
ജീരകം ചതച്ചത് 1/2 ടീ സ്പൂണ്‍.
തേങ്ങാപ്പാല്‍ (കട്ടിയുള്ളത്) 1/2 കപ്പ്.
തൈര് (കട്ടിയുള്ളത്) ഉടച്ചത് 1 കപ്പ്.
വെള്ളം 2 1/2 കപ്പ്.
പഞ്ചസാര 1 ടീ സ്പൂണ്‍.
ഉപ്പ് പാകത്തിന്.
താളിക്കാന്‍ വേണ്ട ചേരുവകള്‍:
വെളിച്ചെണ്ണ 1 ടേബിള്‍ സ്പൂണ്‍.
കടുക് 1/2 ടീ സ്പൂണ്‍.
വറ്റല്‍ മുളക് 4 എണ്ണം.
കറിവേപ്പില 2 തണ്ട്.
പാചകം ചെയ്യുന്ന രീതി:
1) ഏത്തപ്പഴം കഷണങ്ങളാക്കിയതും, പച്ചമുളക് രണ്ടായി പിളര്‍ന്നതും മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകം
ചതച്ചത് എന്നിവയും ഒന്നിച്ചാക്കി അതില്‍, രണ്ടര കപ്പ് വെള്ളം ചേര്‍ത്ത് ഇടത്തരം തീയില്‍ വേവിക്കുക.
2) പഴം നന്നായി വെന്ത് വെള്ളം പകുതി വറ്റിക്കഴിയുമ്പോള്‍ ഒരു തവി കൊണ്ട് ചെറുതായി ഒന്ന് ഉടച്ച ശേഷം
ഉപ്പും, തേങ്ങാപ്പാലും ചേര്‍ത്ത് വീണ്ടും 5 മിനിറ്റ് തിളപ്പിക്കുക.
3) ഇതിലേക്ക് ഉലുവാപ്പൊടിയും, പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ നിന്നും മാറ്റുക.
4) ഈ കറി ഏകദേശം തണുത്ത ശേഷം ഉടച്ച തൈര് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
5) ഒരു ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണയില്‍ കടുക്,വറ്റല്‍ മുളക്, കറിവേപ്പില എന്നിവ താളിച്ച് പുളിശ്ശേരിയിലേക്ക് ഒഴിക്കുക.
പഴപ്പുളിശ്ശേരി തയ്യാര്‍.
(തേങ്ങാപ്പാലിന് പകരം തേങ്ങയരച്ചത് ചേര്‍ത്തും പുളിശ്ശേരി തയ്യാറാക്കാവുന്നതാണ്.
അങ്ങനെ ചെയ്യുമ്പോള്‍ 3/4 കപ്പ് തേങ്ങ ചിരകിയതിന്ടെ കൂടെ,പച്ചമുളകും,ഇഞ്ചിയും ഒന്നിച്ചാക്കി നന്നായി അരച്ചെടുത്താല്‍ മതിയാകും)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes