1. പച്ചരി- അരക്കപ്പ്
2. ഉഴുന്നുപരിപ്പ്- അരക്കപ്പ്
3. കടലപ്പരിപ്പ്- അരക്കപ്പ്...
4. തുവരപ്പരിപ്പ്- അരക്കപ്പ്
5. വറ്റല്‍മുളക്- 25
6. കായപ്പൊടി- അര ചെറിയ സ്പൂണ്‍
7. ഉപ്പ്- പാകത്തിന്
8. കറിവേപ്പില- പാകത്തിന്
9. നല്ലെണ്ണ- പാകത്തിന്
പാകം ചെയ്യുന്ന വിധം
* ഒന്നു മുതല്‍ അഞ്ചു വരെയുള്ള ചേരുവ യോജിപ്പിച്ചു മൂന്നു മണിക്കൂര്‍ കുതിര്‍ത്ത ശേഷം തരുതരുപ്പായി അരച്ചെടുക്കുക.
* ഈ മാവില്‍ കായപ്പൊടിയും ഉപ്പും പാകത്തിനു വെള്ളവും ചേര്‍ത്തു ദോശമാവിന്റെ അയവില്‍ കലക്കുക.
* ആവശ്യത്തിനു കറിവേപ്പിലയും മുറിച്ചു ചേര്‍ക്കുക.
* ദോശക്കല്ലു ചൂടാക്കി, എണ്ണ തൂത്ത് ഓരോ തവി മാവു കോരിയൊഴിച്ച്, കനം കുറച്ചു പരത്തുക.
* ദോശയ്ക്കു ചുറ്റിനും മുകളിലുമായി ഒരു ചെറിയ സ്പൂണ്‍ നല്ലെണ്ണയും ഒഴിച്ചു നന്നായി മൊരിക്കുക.
* ഇരുവശവും മൊരിച്ചു പാകപ്പെടുത്തി ചൂടോടു കൂടി തേങ്ങാച്ചമ്മന്തി ചേര്‍ത്തു കഴിക്കുക.
* മാവ് അരച്ചാലുടന്‍ തന്നെ, ദോശ ചുടണം. ഒട്ടും പുളിക്കാന്‍ പാടില്ല.
* തേങ്ങാച്ചമ്മന്തി അരയ്ക്കാന്‍, രണ്ടു കപ്പു തേങ്ങാ ചിരകിയത്, നാലു പച്ചമുളക്, നാലു ചുവന്നുള്ളി, ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിലുള്ള പുളി, ഒരു തണ്ടു കറിവേപ്പില എന്നിവ. പാകത്തിനുപ്പു ചേര്‍ത്തു തരുതരുപ്പായി അരച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes