അവല് വിളയിച്ചത്
By: Asha Saju

അവല് 1/2 കിലോ
ശര്ക്കര 3/4 കിലോ
വെള്ളം 3 കപ്പ്
തേങ്ങാ തിരുമ്മിയത് -2 തേങ്ങ
എള്ള് 1/4 കപ്പ്
ഉരുക്കിയ നെയ്യ് 1/2 കപ്പ്
പൊടിയായി അരിഞ്ഞ തേങ്ങാകൊത്ത് 1 കപ്പ്
പൊരികടല 1 കപ്പ്
ഏലയ്ക്കാ പൊടി 1 ഡിസ്സേര്ട്ട് സ്പൂണ്
അണ്ടിപരിപ്പ് വറത്തത് –(optional)
പാകം ചെയ്യുന്ന വിധം

ശര്ക്കര മൂന്ന് കപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിക്കുക.ശേഷം കാഞ്ഞ ചീനചട്ടിയില് എള്ളു വറുത്ത് കോരിയശേഷം ആ ചീനചട്ടിയില് തന്നെ ഉരുകിയ നെയ്യൊഴിച്ച് തേങ്ങകൊത്ത് മൂപ്പിച്ച് കോരുക. ഉടന് തന്നെ പൊരികടലയും ഇട്ട് നിറമൊട്ടും മാറാതെ മൂപ്പിച്ച് കോരണം.ബാക്കി നെയ്യ് കാല് കപ്പോളം കാണും. അത് മാറ്റി വയ്ക്കുക

ഉരുളി വീണ്ടും അടുപ്പത്ത് വച്ച് ശര്ക്കരപ്പാനി ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോള് തേങ്ങയിട്ടു തീ കുറച്ചു തുടരെ ഇളക്കുക. പാനി ഒട്ടുന്ന പരുവത്തില് (തേങ്ങയും പാനിയും കുഴഞ്ഞിരിക്കുന്ന പരുവത്തില് – അപ്പോള് കുറുകിയ കുറച്ച് പാനി ഉരുളിയില് ഊറിയിറങ്ങുന്നത് കാണാം) ഉരുളി വാങ്ങി വയ്ക്കണം. തുടരെ ഇളക്കി 2-3 മിനിറ്റ് കഴിയുമ്പോള് അവില് കുടഞ്ഞിട്ട് ഇളക്കുക. പുറമേ, ബാക്കി ചേരുവകളും മാറ്റി വച്ചിരിക്കുന്ന കാല് കപ്പ് നെയ്യും ചേര്ത്ത് തുടരെ ഇളക്കി ആറിയാലുടന് “അവല് വിളയിച്ചത്” ഒരു വലിയ പരന്ന പാത്രത്തില് നിരത്തി വയ്ക്കുക. ശരിക്കും തണുത്ത ശേഷം നനവില്ലാത്ത പാത്രത്തില് കോരി വയ്ക്കുക.

Note:
ഇത് കേടുകൂടാതെ ഏറെനാള് ഇരിക്കാന്, തീയില് ഉരുളി കായുമ്പോള് തേങ്ങ കുടഞ്ഞിട്ടു തുടരെ ഇളക്കി വെള്ളമയം വറ്റിക്കണം. അതേസമയം, തേങ്ങയുടെ നിറം മാറാതെ നോക്കണം. പുറമേ അവില് കുടഞ്ഞിട്ട് തുടരെ ഇളക്കി ചൂടാക്കുക. അധികം മൂപ്പിക്കരുത്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post