നെയ്‌മീന്‍ ബിരിയാണി
By:Mottathalayan

ആവശ്യമായ സാമഗ്രികള്‍

നെയ്‌മീന്‍ (കഷണങ്ങളാക്കിയത്)-500g
ബിരിയാണി അരി-1kg
സവാള-500g
ഇഞ്ചി(ചതച്ചത്)-50g
വെളുത്തുള്ളി(ചതച്ചത്)-50g
പച്ചമുളക് (ചെറുതായി പൊട്ടിച്ചത്)-50g
ചെറിയ ഉള്ളി(ചതച്ചത്)-50g
ചെറുനാരങ്ങ-പകുതി
തൈര്-1സ്പൂണ്‍
ഉപ്പ്-പാകത്തിന്
മഞ്ഞള്‍പൊടി-അര സ്പൂണ്‍
മുളക് പൊടി-2 സ്പൂണ്‍
മല്ലിപൊടി-3സ്പൂണ്‍
പെരുംജീരകപൊടി-അര സ്പൂണ്‍
ഗരംമസാലപൊടി-അര സ്പൂണ്‍
കുരുമുളക് പൊടി-1സ്പൂണ്‍
കറിവേപ്പില-
മല്ലിയില അരിഞ്ഞത്-
പൊതിനയില അരിഞ്ഞത്-
കുതിര്‍ത്ത ഗ്രീന്‍ പീസ്-50g
അരിഞ്ഞ കാരറ്റ്,കാബേജ്-50g
വെളിച്ചെണ്ണ-2 സ്പൂണ്‍
നെയ്യ് -അര സ്പൂണ്‍
പട്ട(4ചെറിയ കഷണം),ഗ്രാമ്പു(4),തക്കോലം-1,ജാതിപത്രി-,സാംജീരകം(ഒരു നുള്ള്)

തയ്യാറാക്കുന്ന വിധം

നെയ്മീന്‍ ഉപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ പുരട്ടുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് , ചെറിയ ഉള്ളി എന്നിവ ചതച്ചത് പറഞ്ഞിരിക്കുന്ന അളവിന്റെ പകുതി മീനില്‍ ചേര്‍ക്കുക. ഇളക്കുക. മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി,മല്ലി പൊടി, പെരുംജീരക പൊടി, ഗരംമസാല പൊടി എന്നിവ പറഞ്ഞിരിക്കുന്ന അളവിന്റെ പകുതി മീനില്‍ പുരട്ടുക. അര മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.

ബിരിയാണി ദം പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. പെരുംജീരകം പൊട്ടിക്കുക. സവാള വഴറ്റുക. കറിവേപ്പില ചേര്‍ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് , ചെറിയ ഉള്ളി എന്നിവ ചതച്ചത് ബാക്കി പകുതി ചേര്‍ക്കുക. വഴറ്റുക. മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി,മല്ലി പൊടി, പെരുംജീരക പൊടി, ഗരംമസാല പൊടി എന്നിവയുടെ ബാക്കി പകുതി ചേര്‍ക്കുക. വഴറ്റുക. മാരിനേറ്റ് ചെയ്ത മീന്‍ ചേര്‍ക്കുക. ഇളക്കുക.(മീന്‍ പൊടിയരുത്) 15 മിനിട്ട് പാത്രം അടച്ച് ചെറിയ തീയില്‍ വയ്ക്കുക. തൈര് ചേര്‍ക്കുക. ഇറക്കുക.

അരി കഴുകി ഊറ്റി വയ്ക്കുക.
പാത്രം ചൂടാകുമ്പോള്‍ നെയ്യ് (പകുതി)ഒഴിക്കുക. പട്ട,ഗ്രാമ്പു,തക്കോലം,ജാതിപത്രി ,സാംജീരകംഎന്നിവ ഇടുക. അരിയുടെ ഇരട്ടി വെള്ളം ഉപ്പ് ചേര്‍ത്തത് ഒഴിക്കുക.(നല്ലതുപോലെ കുതിര്‍ത്ത ഗ്രീന്‍ പീസ് ചേര്‍ക്കാം) വെള്ളം തിളക്കുമ്പോള്‍ അരി ചേര്‍ക്കുക (അരിഞ്ഞ കാരറ്റ്,കാബേജ് എന്നിവ ചേര്‍ക്കാം). ഇളക്കുക. പാത്രം നന്നായി അടക്കുക. ചെറുതീയില്‍ വയ്ക്കുക. 7 മിനിട്ട് ഇടവേളകളില്‍ മൂന്ന് പ്രാവശ്യം ഇളക്കുക. ഇറക്കുക.

ദം പാത്രത്തിലെ മീനിലേക്ക് ഒരു പാളി ചോറ് ഇടുക.(നെയ്യില്‍ മൂപ്പിച്ച സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഇടാം.??)അടുത്ത പാളി ചോറ് ഇടാം. മല്ലിയില, പൊതിനയില എന്നിവ ഇടാം. അടുത്ത പാളി ചോറ് ഇടാം. ഗരംമസാലപൊടി അല്പം വിതറാം. അടുത്ത പാളി ചോറ് ഇടാം.(പൈനാപ്പിള്‍ കൊത്തിയരിഞ്ഞത് ഇടാം) അടുത്ത പാളി ചോറ് ഇടാം...
.
അടിയിലെത്തുന്ന വിധം നാല് കുഴികള്‍ തവി ഉപയോഗിച്ച് ഉണ്ടാക്കുക. നെയ്യ് കുഴിയിലേക്ക് ഇറ്റിച്ച് വീഴ്‌ത്തുക. പാത്രം നന്നായി അടക്കുക. അഞ്ച് മിനിട്ട് ചെറുതീയില്‍ വച്ചശേഷം ഇറക്കുക.

നെയ്‌മീന്‍ ബിരിയാണി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post