By:Shinymol Mathai
കാൽ കിലോ മീനിലേയ്ക്കു ഒരു ടേബിൾ സ്പൂൺ വിന്നാഗിരിയും, ആവശൃത്തിന് ഉപ്പും, 1/2ടീസ്പൂൺ മഞ്ഞൾപൊടിയും ചേർത്തു തിരുമ്മി വേവിച്ചു മുളളു നീക്കി മാററിവയ്ക്കുക.
3 ടേബിൾ സ്പൂൺ പൊട്ടുകടല പൊടിച്ചലതിലേയ്ക്കു ഇടത്തരം വലുപ്പമുളള സവോള കൊത്തി യരിഞ്ഞതും, ചെറിയ കഷണം ഇഞ്ചി കൊത്തിയരിഞ്ഞതും,6അല്ലി വെളുത്തുളളി യരിഞ്ഞതും, 2പച്ചമുളകുയരിഞ്ഞതും,1ടീസ്പൂൺ പെരുംജീരകം പൊടിച്ചതും,1ടീസ്പൂൺ കുരുമുളകുപൊടിയും,1ടേബിൾ സ്പൂൺ മല്ലിയല അല്ലെങ്കിൽ കറിവേപ്പില അരിഞ്ഞതും, ആവശൃത്തിന് ഉപ്പും മാററിവെച്ചിരിക്കുന്ന മീൻകൂട്ടു ചേർത്തിളക്കുക. ആവശൃമെങ്കിൽ അല്പം വെളളംതളിച്ചുകൊടുത്തു ഇളക്കിയതിൽ നിന്നും ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടിയതു കൈ വെളളയിൽ വെച്ചു ബലംകൊടുക്കാതെ പരത്തിയെടുക്കുക. ഇതു തിരിച്ചും മറിച്ചും ഷാലോ ഫ്റൈ ചെയ്തെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post