By:Jeeja SThampan

ക്യാബേജ് – 1 ചെറുത്‌ (കൊത്തിഅരിഞ്ഞത്)
ചെറുപയര്‍ - ¼ cup
തേങ്ങ – ½ cup
സവാള – 1 ചെറുത്‌ അരിഞ്ഞത്
പച്ചമുളക് – 2 കീറിയത്
ഇഞ്ചി – 1 ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
മഞ്ഞള്‍പൊടി – ¼ tsp
ഉപ്പു ആവശ്യത്തിന്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില 


ചെറുപയര്‍ അല്പം ഉപ്പു ചേര്‍ത്ത് ഉടഞ്ഞു പോകാതെ വേവിച്ചു വെയ്ക്കുക(അധികം വെള്ളം ഉള്ളത് കളയണം ഒരല്പം നനവ്‌ മതി)
ക്യാബേജ് നന്നായി കഴുകി കൊത്തിഅരിഞ്ഞതിലേക്കു പച്ചമുളക് സവാള ഇഞ്ചി എന്നിവ ചേര്‍ത്ത് വെയ്ക്കുക ശേഷം ചീനചട്ടിയില്‍ കടുകും കറിവേപ്പിലയും മൂപ്പിച്ചു തീ നന്നായി കുറച്ച ശേഷം ക്യാബേജ് കൂട്ട് ചേര്‍ത്ത് മഞ്ഞള്‍പൊടിയും അല്പം ഉപ്പും ഇട്ടു ഇളക്കി അടച്ചു വെച്ച് ചെറിയ തീയില്‍ വേവിക്കുക ഇടയ്ക്കു തുറന്നു ഇളക്കി കൊടുക്കണം ,ക്യാബേജ് ഒന്ന് സോഫ്റ്റ്‌ ആയി കഴിഞ്ഞു തിരുമിയ തേങ്ങയും വേവിച്ച പയറും കൂടി ചേര്‍ത്ത് ഇളക്കി ഒന്ന് മൂടി വെചു നന്നായി ആവികയറിയ ശേഷം തുറന്നു ഇളക്കി ആവിശ്യത്തിന് തോര്‍ത്തി എടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post