ഗാര്‍ലിക് സോസ് -തൂം
വെളുത്തുള്ളി - രണ്ടോ മൂന്നോ അല്ലി ( നമ്മുടെ ഇവിടെ ഒരുപാട് വലിയ അല്ലി ആയും കിട്ടാറുണ്ട് അതാണെങ്കില്‍ ഒന്ന് തന്നെ ധാരാളം )
ഒരു മുട്ടയുടെ വെള്ള
ഓയില്‍
നാരങ്ങ ജ്യുസ് ഒന്നോ രണ്ടോ സ്പൂണ്‍
ഇച്ചിരി ഉപ്പു .
ഗാര്‍ലിക് കുറച്ചു നാരങ്ങ നീരും,കുറച്ചു ഓയിലും ചേര്‍ത്ത് മിക്സിയില്‍ അടിക്കുക ഒന്നടിച്ചതിനു ശേഷം , വീണ്ടും കുറച്ചു ഓയില്‍ ചേര്‍ത്ത് മിക്സി ഓണ്‍ ചെയ്യുക ..
മിക്സി വോര്‍ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ മുട്ടയുടെ വെള്ള ,നാരങ്ങ നീര് ,ഓയില്‍ എന്നിവ മാറി മാറി കുറേശെ ആയി ഒഴിച്ച്കൊണ്ടിരിക്കുക ..
ശ്രദ്ദിക്കുക മിക്സി വോര്‍ക്ക് ചെയ്തു കൊണ്ടിരിക്കണം . നമുക്ക് ആവശ്യമുള്ള തിക്നെസ്സ് കിട്ടുന്ന വരെ അടിച്ചു കൊണ്ടിരിക്കാം ...
ഓയില്‍ ഒഴിച്ച് കൊണ്ടിരിക്കുന്നതിലാണ് അതിന്റെ ടാസ്ടും തിക്നെസ്സും കിട്ടുന്നത് ... ശരിയായ രീതിയില്‍ കിട്ടുന്നത് വരെ എണ്ണ കുറേശ്ശെ ഒഴിച്ച് കൊണ്ടിരിക്കുക .
അത് കൊണ്ട് തന്നെ അളവ് കൃത്യമായി പറയാന്‍ കഴിയില്ലാ ...
കൂടുതല്‍ അളവിലാണ് ഉണ്ടാക്കുന്നതെങ്കില്‍ ഒരു ചെറിയ കഷ്ണം ഉരുള ക്കിഴങ്ങ് പുഴുങ്ങി യതും ചേര്‍ക്കാം ..
കുട്ടികള്‍ക്ക് വല്യ ഇഷ്ടാവും ..ഫ്രഞ്ച് ഫ്രിസ് , നഗ്ഗെട്സ് കൂടെ കഴികാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes