റാഗ്ഗീ പുട്ട് & കടല കറി
By:Sheena Dileep

ആവശ്യമുള്ള സാധനങ്ങൾ :

റാഗ്ഗീ പൌഡർ - 1 കപ്പ്‌
തേങ്ങ പീര - ആവശ്യത്തിനു
ഉപ്പ്‌ - TO ടേസ്റ്റ്
വെള്ളം - ആവശ്യത്തിനു

പുട്ട് പൊടി ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് പരുവത്തിൽ നനചെടുക്കുക്ക.
തേങ്ങ പീര ഇട്ടു സാദാരണ പോലെ പുട്ട് ഉണ്ടാക്കുക.

കടല കറി
+++++++++
കുതിർത്ത കടല - 1 കപ്പ്‌
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 TSP
സവാള - 3 എണ്ണം മീഡിയം
പച്ച മുളക് - 4
ടോമാടോ - 1
മുളക് പൊടി - 1 1/2 TSP
മല്ലി പൊടി - 2 1/2 TSP
മഞ്ഞൾ പൊടി - 1/2 TSP
കറി മസാല - 1/2 TSP
തേങ്ങ പാൽ - 1 കപ്പ്‌
കറി വേപ്പില - ഒരു തണ്ട്
എണ്ണ - 1 ടേബിൾ സ്പൂണ്‍
കടുക് - 1/2 TSP
വറ്റൽ മുളക് - 2 എണ്ണം

പാകം ചെയ്യുന്ന വിധം :

കടല കുതിര്ത് ഉപ്പിട്ട് വേവിച്ചു മാറ്റി വെക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. വറ്റൽ മുളകും കറി വേപ്പിലയും ഇടുക.ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്ക്കുക. മൂക്കുമ്പോ സവാളയും പച്ച മുളകും കുറച്ചു ഉപ്പും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴങ്ടു കഴിഞ്ഞാൽ ടോമടോ ചേര്ക്കാം . ശേഷം പൊടികൾ ചേർത്തു ഒന്ന് മൂത്തു
വരുമ്പോൾ വേവിച്ചു വെച്ച കടലയും ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. ഉപ്പു വേണേൽ ചേർത്ത് കൊടുക്കാം അവസാനം തേങ്ങാപാല് ചേർത്ത് വാങ്ങി വെച്ച് ചൂടോടെ പുട്ടും കൂട്ടി കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post