By:Abu Love To All

നാടന്‍ കോഴി ജിഞ്ചര്‍ ചിക്കന്‍ വെക്കണം എന്ന ആഗ്രഹവുമായി ചെന്ന്പെട്ടത് ഒരു സിംഹത്തിന്റെ മടയിലല്ലാരുന്നു.
നമ്മുടെ കൂട്ട്കാരന്‍ ഗുരുവിന്റെ വീട്ടില്‍ .മൂപ്പര് നല്ല സന്തോഷത്തില്‍ എന്താ സംഭവം ഞാന്‍ അല്ലെ ചെന്നേക്കുന്നത് എന്തേലും ഗുലുംമാല്‍ ഒപ്പിക്കും എന്നറിയാം.
ആവശ്യം അറിയിച്ചു ദക്ഷിണ വെക്കാന്‍ പറഞ്ഞു.ഊര് തെണ്ടിയുടെ ബാഗില്‍ എന്താ ഉള്ളത് അമ്മച്ചിയുടെ അടുക്കളയില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്ത് വെച്ച ജിഞ്ചര്‍ ചിക്കന്‍റെ റെസ്പിന്‍ .
...
പാചകത്തിന്റെ ആദ്യ അക്ഷരം പഠിപ്പിച്ചു തന്ന അമ്മച്ചിയുടെ അടുക്കളയെ മനസ്സില്‍ ദ്യാനിച്ചു അത് എടുത്തു ദര്‍ബാര്‍ രാഗത്തില്‍ റെസ്പ്പിന്‍ അങ്ങട് അലക്കി .പാടി മുഴുവിക്കാന്‍ വിട്ടില്ല.എന്നേ അങ്ങട് ചേര്‍ത്തു പിടിച്ചു ഗുരു ഫ്ലാറ്റ്.പിന്ന വായില്‍ വെള്ളവും,പൊരിയുന്ന ചിക്കന്‍റെ മണവുമായി മണിക്കൂറുകള്‍ കടന്നുപോയി .ഒടുവില്‍ ഉദ്ദേശിച്ചനേക്കാള്‍ നല്ലപോലെ ജിഞ്ചര്‍ ചിക്കന്‍ ഉണ്ടാക്കി ഞങള്‍ കഴിച്ചു .
സബ്രോങ്കി ജിന്തങ്കി ജോ കഭി നഹി കഥം ഹോ ജാത്തിഹെ ശംഭോ മഹാദേവ എന്ന് പറയണം എന്നുണ്ടാരുന്നു.ഗുരുവിനു ഹിന്ദി അറിയാത്തത് കൊണ്ട് വേണ്ടാന്നു വെച്ച് .
റെസ്പിന്‍:നാടന്‍ ഇഞ്ചിക്കോഴി (ജിഞ്ചര്‍ ചിക്കന്‍)
ജിഞ്ചര്‍ ചിക്കന്‍ ഒരു ചൈനീസ് വിഭവമാണ്. ഇതിനെ നാടനാക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് താഴെ കൊടുക്കുന്നത്. സംഗതി കൊള്ളാമെന്ന് തോന്നി.

ആവശ്യമുള്ള സാധനങ്ങള്‍

കോഴി - ഒരു കിലോ . കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കിയത്.
വലിയ ഉള്ളി - മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്. ചെറിയ ഉള്ളിയാണെങ്കില്‍ ഒരു കപ്പ് അരിഞ്ഞത്)
വെളുത്തുള്ളി - ഒന്ന് (മുഴുവന്‍)
ഇഞ്ചി - 100 ഗ്രാം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കാഷ്മീരി മുളക് പൊടി - ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ നീര് – ഒരു ടീസ്പൂണ്‍
കുരുമുളക് - ഒന്നര ടീസ്പൂണ്‍ ചതച്ചത്
വിനാഗിരി - 2 ടീസ്പൂണ്‍
വേപ്പില – ഒരു കതിര്‍പ്പ്
ഉപ്പ് - ആവശ്യത്തിനു.
എണ്ണ – ആവശ്യത്തിനു
ഉണ്ടാക്കേണ്ട വിധം
വൃത്തിയാക്കിയ കോഴിയില്‍ അത്യാവശ്യത്തിനു ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞളും ചെറുനാരങ്ങ നീരും ചേര്‍ത്ത് ഒന്നര മണിക്കുര്‍ ഫ്രിഡ്ജില്‍ വെക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് റെഡ് കളര്‍ പൊടിയും ചേര്‍ക്കാം)
കോഴിക്കഷണങ്ങള്‍ എണ്ണയില്‍ വറുത്ത് കോരുക. (അധികം കരുകരുപ്പാവരുത് . മുക്കാല്‍ വെന്താല്‍ മതിയാവും.)
ഇഞ്ചിയും വെളുത്തുള്ളിയും മിക്സിയിലിട്ട് അരച്ച് മാറ്റി വെക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ കാല്‍ കപ്പ് എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി അരപ്പ് ചേര്‍ത്തിളക്കുക. പച്ച മണം പോകുമ്പോള്‍ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന വലിയ ഉള്ളി ചേര്‍ത്തിളക്കുക. ഉള്ളിയുടെ നിറം ഒരു മാറി വരുമ്പോള്‍ മുളക് പൊടിയും കുരുമുളക് പൊടിയും വിനാഗിരിയും വേപ്പിലയും ചേര്‍ത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്പോള്‍ വറുത്തു വെച്ചിരിക്കുന്ന കോഴികഷണങ്ങള്‍ ചേര്‍ക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. (ചാറോടു കൂടി വേണമെങ്കില്‍ അര ഗ്ലാസ് തിളച്ച വെള്ളം ഈ സമയത്ത് ചേര്‍ക്കാം.) തീ കുറച്ച് പാത്രം മൂടി വെച്ച് പത്തു മിനിട്ട് വേവിക്കുക.
ചോറ് , ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.
ഡ്രൈ ആക്കിയെടുക്കുകയാണെങ്കില്‍ ഇതു ഒരു ടച്ചിങ്സായും ഉപയോഗിക്കാം.
നന്ദി അമ്മച്ചിയുടെ അടുക്കളക്ക്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post